
അമരാവതി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്കാരം പിതാവ് ചന്ദ്രബാബു നായിഡുവിന്റെ പേരിലേക്ക് മാറ്റിയ നടപടി മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി റദ്ദാക്കി. സര്‍ക്കാര്‍ നടപടി വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്. വൈ.എസ്.ആര് വിദ്യാ പുരസ്കാരം എന്ന് പേര് മാറ്റിയ അവാര്‍ഡ് ഡോ. എ.പി.ജെ അബ്ദുള്‍കലാം പ്രതിഭാ വിദ്യാ പുരസ്കാരം എന്ന് തന്നെ അറിയപ്പെടും. ബോര്‍ഡ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാരമാണിത്.
മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ജന്മദിനവും ദേശീയ വിദ്യാഭ്യാസ ദിനവുമായി ആചരിക്കുന്ന നവംബര്‍ 11ന് പുരസ്കാരം സമ്മാനിക്കും. അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്കാരത്തിന്റെ പേര് മാറ്റി തന്റെ പിതാവിന്റെ പേര് നല്കിയ ജഗന്മോഹന് റെഡ്ഡിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് പേര് പഴയ രീതിയില്‍ തന്നെ ആക്കാന്‍ ജഗന്മോഹന് തയ്യാറായത്.







Comments