
ന്യൂഡല്‍ഹി : പഞ്ച്കുള കലാപത്തില്‍ പങ്കാളിയെന്ന കണ്ടെത്തെലിനെ തുടര്‍ന്ന് അറസ്റ്റിലായ ദേരാ സച്ഛാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകളും അനുയായിയുമായ ഹണിപ്രീത് സിംഗിന് ജാമ്യം. 2017 ല്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ ഹണിപ്രീതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പഞ്ച്കുള ജീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹണിപ്രീത് കൂടാതെ മറ്റ് 39 പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹണിപ്രീത് കോടതി നടപടികളില്‍ പങ്കെടുത്തത്.
ബലാത്സംഗകേസില്‍ ആള് ദൈവം ഗുര്‍മീത് റാം റഹീമിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ഹരിയാനയിലെ ഇയാളുടെ ആശ്രമത്തില്‍ എത്തിയിരുന്നു. ഇതോടെ അനുയായികള്‍ ആക്രമോത്സുകരാകുകയും കലാപാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്തിരുന്നു. കലാപത്തില്‍ ആഹ്വാനം ചെയ്തതില്‍ ഹണിപ്രീതിനും പങ്കുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹരിയാനയിലെ സിര്‍സയിലെ ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ഭക്തരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 2017 ഓഗ്സറ്റ് 25 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പോലീസിന്റെ കുറ്റപത്ര പ്രകാരം ഹണിപ്രീതും ദേരാ മാനേജ്മെന്റിലെ 45 അംഗങ്ങളും ചേര്‍ന്നാണ് കലാപത്തിന് പദ്ധതിയിട്ടത്.






