ലാ പാസ്: ബൊളിവിയയില്‍ വനിതാ മേയര്‍ക്ക് നേരെ പ്രതിപക്ഷ പ്രക്ഷോഭകരുടെ ആക്രമണം. മേയറുടെ മുടി ബലമായി മുറിച്ച പ്രതിഷേധക്കാര്‍ ചുവന്ന പെയിന്റ് അവരുടെ ദേഹത്ത് ഒഴിച്ചു. ചെരുപ്പുപോലും ധരിക്കാന്‍ അനുവദിക്കാതെ തെരുവിലൂടെ വലിച്ചിഴച്ചു.
വിന്റോയിലെ മേയര്‍ ആയ പട്രീഷ്യ എയ്സിനെതിരെയാണ് പ്രതിഷേധം . സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ വിന്റോയിലെ ഒരു പാലം അടച്ചശേഷമാണ് ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനിടെ പോലീസ് ഇടപെട്ടാണ് മേയറെ രക്ഷപ്പെടുത്തിയത്. മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സര്‍ക്കാര്‍ അനുകൂലികള്‍ നടത്തിയ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ രണ്ടു പേര് കൊല്ലപ്പെട്ടതായും ഇതിന്റെ രോഷപ്രകടനമാണ് മേയര്‍ക്കു നേരെ നടന്നതെന്നും പറയപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം മേയര്ക്കാണെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാര്‍ ടൗണ്‍ഹാളിലേക്ക് ഇരച്ചുകയറി മേയര്‍ പുറത്തിറക്കിയത്.

Comments