ഷിംല: 81 വയസ്സുള്ള വൃദ്ധയെ മുഖത്ത് കരി തേച്ച് ചെരുപ്പുമാല അണിയിച്ചി ഗ്രാമത്തിലൂടെ നടത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഭിചാര ക്രിയകള്‍ക്ക് വൃദ്ധ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊടും ക്രൂരത. ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. ഹിമാചല്‍ പ്രദേശിലെ സര്ക്കഗാദ് സബ്ഡിവിഷനിലെ ഗഹര്‍ പഞ്ചായത്തിന് കീഴിലുള്ള സമഹല്‍ ഗ്രാമത്തിലാണ് വൃദ്ധയ്ക്ക് നാട്ടുകാരുടെ ക്രൂരത നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ശ്രദ്ധയില്‍ വീഡിയോ പെടുകയും തുടര്‍ന്ന് നടപടിയെടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും വിവരമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റ് ചെയ്തുവെന്നും തുടര്‍നടപടികള്‍ നടന്ന് വരികയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം ഇത്തരത്തില്‍ സംഭവം ഉണ്ടാകുമെന്ന് തങ്ങള്‍ക്ക് ഭയമുണ്ടെന്ന് കാട്ടി വൃദ്ധയുടെ മകള്‍ ഒക്ടോബര്‍ 23ന് പോലീസില്‍ പരാതി നല്‍കിയിരുന്നെന്ന് വ്യക്തമാക്കി. എന്നാല്‍ പരാതി പ്രകാരം ഗ്രാമത്തിലെത്തി അന്വേഷിച്ചെങ്കിലും അത്തരത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.

Comments