ന്യൂഡല്‍ഹി: പശുക്കളെ സംരക്ഷിക്കുന്നതിനായി നഗരങ്ങളില്‍ പ്രത്യേകമായി ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുമെന്ന് രാഷ്ട്രീയ ദേശീയ പശു കമ്മീഷന് (കാമധേനു ആയോഗ്). നഗരങ്ങളിലെ പശുക്കളില്‍ നിന്ന് പാല് ഉത്പാദിപ്പിച്ച് വരുമാനം കണ്ടെത്തുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി. നേരത്തെ അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ പശു ആലയങ്ങള്‍ നിര്‍മ്മിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിരുന്നു.
നഗരങ്ങളില്‍ പശു ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നഗരവികസന മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്യത്താകമാനം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പശു കമ്മീഷന് ചെയര്മാന് വല്ലഭായി കത്താരിയ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ചാണകവും ഗോമൂത്രവും ബയോഗ്യാസ് പ്ലാന്റ്, കൃഷി എന്നിവയ്ക്ക് ഉപയോഗിക്കാമെന്നും ഗുജറാത്തില്‍ ഈ രീതി പരീക്ഷിച്ച് ഫലംകണ്ടതായും അദ്ദേഹം വ്യക്തമാക്കി.
നഗരമേഖലയിലെ സ്ഥലപരിമിതി പലരേയും പശുക്കളെ പരിപാലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാല്‍ 20 മുതല്‍ 25 ആള്‍ക്കാര്‍ക്ക് പശു ഹോസ്റ്റല്‍ നടത്താം. അവരുടെ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനം അവര്‍ക്ക് എടുക്കാം. ഹോസ്റ്റലിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭൂമി നല്‍കണം.

Comments