
കടുത്ത വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് ദേശീയോദ്യാനത്തില്‍ ചെരിഞ്ഞത് 200 ലധികം ആനകള്‍. തൊണ്ട നനയ്ക്കാന്‍ പോലും വെള്ളം കിട്ടാതായതോടെ കടുത്ത ചൂടില്‍ ആനകള്‍ക്ക് പുറമേ ജിറാഫ്, കാട്ടുപോത്ത്, ഇമ്പാലകള്‍ എന്നിവയെല്ലാം ചത്തുവീഴുകയാണ്. ഒക്ടോബര്‍ മുതല്‍ ശക്തമായി ബാധിച്ചിരിക്കന്ന പ്രശ്നത്തില്‍ സിംബാബ്വേ ഹവാഞ്ചേ ദേശീയോദ്യാനത്തിലാണ് സംഭവം. സിംബാബ്വേയിലെ നാഷണല്‍ പാര്‍ക്സ് ആന്റ് വൈല്‍ഡ്ലൈഫ് മാനേജ്മെന്റ് അതോറിറ്റിക്ക് (സിംപാര്‍ക്ക്)കീഴിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് ഹവാഞ്ചേ .
ഇതുവരെ ഒരു തവണ മാത്രമാണ് ഇവിടെ മഴ പെയ്തത്. മഴ ശക്തി പ്രാപിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുടുതല്‍ വഷളാകുമെന്നാണ് ഉദ്യാനത്തിലെ വന്യജീവി പരിപാലന വിഭാഗം പറയുന്നത്. കാട്ടില്‍ മഴയില്ലാതായതോടെ ആഹാരവും വെള്ളവും തേടി വന്യമൃഗങ്ങള്‍ നാട്ടിലേക്കും ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം വന്യജീവികളുടെ ആക്രമണത്തിന് ഇരയായി ജീവന് നഷ്ടമായത് 33 പേര്‍ക്കാണ്. മഴ കുറഞ്ഞതോടെ കൃഷിയും നശിച്ച് ഭക്ഷണവും അടിയന്തിര സഹായവും തേടി ജനസംഖ്യയുടെ പകുതിയും ഇവിടം വിട്ടു പോയി. മൃഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ പാര്‍ക്കില്‍ നിന്നും 600 ആനകള്‍, സിംഹങ്ങള്‍, മറ്റു മൃഗങ്ങള്‍ എന്നിവയെ ഇവിടെ നിന്നും മാറ്റാന്‍ അധികൃതര്‍ ആലോചിക്കുകയാണ്.
കാട്ടുനായ്ക്കള്‍, 50 കാട്ടുപോത്തുകള്‍, 40 ജിറാഫുകള്‍, 2000 മാനുകള്‍, എന്നിവയെല്ലാം മാറ്റും. 1000 കിലോമീറ്റര്‍ അകലേക്കാണ് മാറ്റുന്നത്. സിംബാബ് വേയില്‍ 85,000 ആനകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 130,000 ആനകളുള്ള ബോട്സ്വാന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആന ശേഖരമുള്ള രാജ്യമാണ് സിംബാബ് വേ. കാട്ടാനകളുടെ എണ്ണം കൂടുതലായതിനാല്‍ ആനകളെ സാമ്പത്തീകാര്ത്ഥത്തില് അന്യ രാജ്യങ്ങള്‍ക്ക് വില്ക്കാന് സിംബാബ് വേ അനുവദിക്കാറുണ്ട്. ആന പരിപാലനത്തിന് 40 ദശലക്ഷം ഡോളറാണ് ചെലവാകുന്നത്. ആനകളെ വിറ്റാണ് ഈ പരിപാലനം സിംബാബ്വേ സാധ്യമാക്കുന്നതും. 2016 നും 2019 നും ഇടയില്‍ 101 ആനകളെ സിംബാബ് വേ കയറ്റി അയച്ചിട്ടുണ്ട്. ഇവ പ്രധാനമായും ചൈന, യുഎഇ എന്നിവിടങ്ങളിലേക്കാണ്. ഇതിലൂടെ 20 ലക്ഷം പൗണ്ടാണ് കണ്ടെത്തിയത്.






