
ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാകും മുമ്പേ നടക്കുന്ന സമൂഹമാധ്യമ വിചാരണ സ്ഥാപനത്തിന് കളങ്കം ഉണ്ടാക്കുന്നതായി മദ്രാസ് ഐഐടി ഡയറക്ടറുടെ പത്രക്കുറിപ്പ്. പോലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അതീവ ദുഖമുണ്ടെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ഥാപനത്തിനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ നടക്കുന്ന മാധ്യമ വിചാരണ അതീവദുഃഖത്തിലാക്കുന്നുണ്ട്.
ഐഎടി ഉയര്‍ന്ന നിലവാരം, സമഗ്രത, ന്യായബോധം എന്നിവയ്ക്ക് പേരുകേട്ടതാണ്. സ്ഥാപനത്തിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നു അഭ്യര്‍ഥിക്കുന്നതായും ഐഐടി ഡയറക്ടറുടെ പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഐഐടി കാമ്പസിനു മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.





