
അമരാവതി: തിളയ്ക്കുന്ന സാമ്പാറില്‍ വീണ് ആറു വയസുകാരന് മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ആണ് സംഭവം. കുര്‍ണൂല്‍, പന്യം ടൗണിലെ വിദ്യ നികേതന്‍ സ്കൂളിലെ യുകെജി വിദ്യാര്‍ത്ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. സ്കൂളില്‍ ഉച്ചയ്ക്ക് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ഉച്ചഭക്ഷണത്തിനായി കാത്തു നിര്ക്കുന്നതിനിടെയ പുരുഷോത്തം മൂടാതെ വച്ച തിളച്ച സാമ്പാറിന്റെ പാത്രത്തില്‍ കാല് വഴുതി വീഴുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രദ്ധയില്ലാതെ ഉച്ചഭക്ഷണം വിളമ്പിയതാണ് ആറുവയസുകാരന്റെ മരണത്തിന് ഇടയാക്കിയതെന്ന് നന്ദ്യാല്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ചിന്ദാനന്ദ റെഡ്ഡി പറഞ്ഞു.
സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ വിജയകുമാറിനേയും കറസ്പോണ്ടന്റ് നാഗമല്ലേശ്വര റെഡ്ഡിയേയും പോലീസ് അറസ്റ്റ് ചെയ്തു. തിപ്പയപ്പിള്ളി ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകനാണ് പുരുഷോത്തം.






