
കൊളംബോ: ഗോതാബായ രാജപക്സയെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തമിഴ്പുലികളെ ഇല്ലാതാക്കാന്‍ മുന്നിട്ട് നിന്ന ഗോതാബായ രാജപക്സെ ആഭ്യന്തരയുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണത്തില്‍ 269 പേര്‍ക്കു ജീവന് നഷ്ടമായതിനു പിന്നാലെ ഏഴു മാസങ്ങള്‍ക്കു ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.
മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ സജിത്ത് പ്രേമദാസ ആയിരുന്നു ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഗോതാബായ രാജപക്സെ. മുഖ്യ എതിരാളിയായ സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി. എന്നാല്‍ അന്തിമവിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തില്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസമുണ്ടാകും.
അധികാരത്തിലെത്തിയാല്‍ ഭീകരവാദത്തിനെതിരെ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുളള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകളുടെ പിന്തുണയോടെയാണ് ഗോതാബായ രാജപക്സെ പ്രസിഡന്റു പദവിയിലേക്ക് എത്തിയത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം മഹിന്ദ രാജപക്്സെയ്ക്കും ഗോതാബായയ്ക്കും ചൈനയോടുള്ള ചായ്വ് ഇന്ത്യയും ആശങ്കയോടെയാണ് കാണുന്നത്.






