
ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍. പേസര്‍ മുഹമ്മദ് ഷമിയും, ഓപ്പണിങ് ബാറ്റ്സ്മാന് മായങ്ക് അഗര്‍വാളുമാണ് നേട്ടം കൈവരിച്ചത്. ഷമി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചപ്പോള്‍ മായങ്ക് 11ാം റാങ്കിലെത്തി. ബംാദേശിനെതിരെ നടന്ന് ടെസ്റ്റില്‍ മികച്ച് പ്രകടനം കൊണ്ടാണ് ഇരുവര്‍ക്കും റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചത്. ടെസ്റ്റില്‍ 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഷമി നേടിയത്. മായങ്ക് 243 റണ്‍സ് നേടിയിരുന്നു.
790 പോയിന്റാണ് ഷമിക്ക് ഉള്ളത്. ഇത്രയും പോയിന്റ് നേടുന്ന മൂന്നാമത്തെ് മാത്രം ഇന്ത്യന്‍ പേസറാണ് ഷമി. കപില്‍ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവരാണ് മറ്റ് പേസര്‍മാര്‍. ഷമിക്ക് പുറമെ രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടി ആദ്യ പത്തിലുണ്ട്. ജസ്പ്രീത് ബുംറ (4), ആര് അശ്വിന് (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ബൗളര്‍മാര്‍.
691 പോയിന്റാണ് മായങ്കിന്. ഇതോടെ 11 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നാല് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. വിരാട് കോഹ്ലി (2), ചേതേശ്വര്‍ പൂജാര(4), അജിങ്ക്യ രഹാനെ(5), രോഹിത് ശര്‍മ(10) എന്നിവരാണ് ആദ്യ പത്തില്‍.






