
കൊല്‍ക്കത്ത : ഇന്ത്യന്‍ താരം അജിന്‍ക്യ റഹാനയെ ട്രോളി ക്യാപറ്റന് വിരാട് കോഹലിയും, ശിഖര്‍ ധവാനും. ഒരു സ്വപ്നം കണ്ടതാണ് താരത്തിന് പണിയായത്. വരാനിരിക്കുന്ന ബംഗ്ലാദേശ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിന്റെ സ്വപ്നമാണ് താരം കണ്ടത്. താരം ടെസ്റ്റിന്റെ സ്വപ്നം കണ്ട് ഉറങ്ങുന്ന ചിത്രം താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്വെച്ചിരുന്നു. പിങ്ക് നിറത്തിലുള്ള ക്രിക്കറ്റ് പന്തും റഹാനെ ഉറങ്ങുന്നതിന്റെ സമീപത്തും ഉണ്ട്.
ഈ അവസരം കോഹ്ലിയും ധവാനും നന്നായി മുതലെടുത്ത് റഹാനയെ കളിയാക്കിയത്. കോഹലിയുടെ മറുപടി ഇതായിരുന്നു ഇത് നല്ല പോസാണ് ജിങ്സി. ശിഖര്‍ ധവാനും താരത്തിന്റെ പോസ്റ്റിന് മറുപടി നല്കി.
നവംബര്‍ 22 മുതല്‍ 26 വരെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ്. ക്രിത്രിമ വെളിച്ചത്തില്‍ ആദ്യമായിട്ടാണ് ഇരു ടീമും മത്സരിക്കുന്നത്. ഇന്‍ഡോറില്‍ നടന്ന ആദ്യ മത്സരം ഇന്ത്യ 1 -0 ന് മുന്നില്‍ എത്തിയിരുന്നു.
കൊല്‍ക്കത്തയിലാണ് മത്സരം നടക്കുന്നത്. ഇതിനായി കോഹ്ലിയും റഹാനെയും നേരത്തെ തന്നെ കൊല്‍ക്കത്തിയില്‍ എത്തി. ചൊവ്വാഴ്ച രാവിലെ എത്തും ഇരുവരും എത്തി. മറ്റ് താരങ്ങള്‍ വരും ദിവസം എത്തിച്ചേരും. പിച്ച് പരിശോധിക്കുന്നതിനായി കോഹ്ലി ചൊവ്വാഴ്ച ഗ്രൗണ്ടില്‍ എത്തുമെന്നും വിവരമുണ്ട്. ഈഡന് ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇഷാന്ത് ശര്‍മ്മ ചൊവ്വാഴ്ച രാത്രിയും, രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ ബുധനാഴ്ച കൊല്‍ക്കത്തയിലെത്തും.






