
പിറവം: രാജ്യസേവനത്തിനിടെ വാഹനാപകടത്തില്‍ മരിച്ച െസെനികന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനിലെ ബാര്‍മീറില്‍ െസെനിക ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബി.എസ്.എഫ്. ജവാന് കക്കാട് െകെപ്പട്ടൂര്‍ ബിനോയിയുടെ മൃതദേഹം യാക്കോബായ- ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ തിങ്കളാഴ്ച സംസ്കാരത്തിനെത്തിച്ചപ്പോള് പോലീസ് തടഞ്ഞതാണ് വിവാദമായിരിക്കുന്നത്.
യാക്കോബായ വിശ്വാസിയായ െസെനികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പള്ളിയകത്തു പ്രവേശിച്ചപ്പോഴാണ് പിറവം എസ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞത്. ''എന്റെ ചേട്ടായി രാജ്യം കാത്തവനാണ്'' എന്ന് ഉറക്കെ നിലവിളിച്ച ഭാര്യ ഷിജിയുടെ കരച്ചിലിനും പോലീസിനെ പിന്തിരിപ്പിക്കാനായില്ല. പള്ളിയില്‍ തടിച്ചുകൂടിയ നൂറുകണക്കിനാളുകള്‍ പ്രതിഷേധസ്വരമുയര്‍ത്തി മൃതദേഹവുമായി പള്ളിയില്‍ പ്രവേശിച്ചെങ്കിലും ഉടന്‍തന്നെ പോലീസ് ബലംപ്രയോഗിച്ചു പുറത്തിറക്കി.
െസെനികനായ ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച െവെകിട്ടുതന്നെ ഭാര്യ ഷിജി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്കി. നേരത്തെ യാക്കോബായ സഭയുടെ കീഴിലുള്ള കക്കാട് ചാപ്പലില്‍ സംസ്കാര ശുശ്രൂഷയും െസെനിക ബഹുമതികളും നല്‍കിയാണ് സംസ്കാരത്തിനായി മൃതദേഹം ഇടവക ദേവാലയത്തിലെത്തിച്ചത്. യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കാനെത്തിക്കുമ്പോള് പള്ളിയുടെ വാതിലുകള്‍ തുറക്കാറില്ലെന്നു വികാരി ഫാ. വര്‍ഗീസ് പനിച്ചയില്‍ പറഞ്ഞു. എന്നാല്‍, െസെനികന്റെ മൃതദേഹവുമായി എത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടന്നതു കണ്ട് എതിര്‍പ്പില്ലെന്നാണ് ബന്ധുക്കള്‍ കരുതിയത്. ഈ സാഹചര്യത്തില്‍ ഭാര്യയുടേയും മക്കളുടേയും ആഗ്രഹപ്രകാരമാണ് മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.
അതിനിടെ, ബി.എസ്.എഫ്. ജവാന് ബിനോയിയുടെ മൃതദേഹം പിറവം വലിയ പള്ളിയില്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചു നഗരസഭാ കൗണ്‍സിലര്‍ സോജന് ജോര്‍ജ് തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുമ്പില്‍ ധര്‍ണ നടത്തി. മൃതദേഹത്തെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ടാണു ധര്‍ണ. യാക്കോബായ സഭ വിശ്വാസസംരക്ഷണ സമിതി കണ്‍വീനര്‍ ഡീക്കന്‍ തോമസ് കയ്യത്ര ധര്‍ണ ഉദ്ഘാടനം ചെയ്തു. ഐ.എസ്.ആര്.ഒ. മുന്‍ ഡയറക്ടര്‍ കോശി, ഫാ. സക്കറിയ കളരിക്കല്‍, മനു കാഞ്ഞിരമറ്റം, അലക്സ് എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. െവെകിട്ടു മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കിയശേഷമാണ് സമരം അവസാനിപ്പിച്ചത്.






