
ന്യുയോര്‍ക്ക് : ഫോര്ച്യുണിന്റെ ബിസിനസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ 2019 പട്ടികയില്‍ മുന്‍ നിരയില്‍ ഇന്ത്യന്‍ വംശജനും മൈക്രോസോഫട് സി.ഇ.ഒയുമായ സത്യ നഡെല്ല. മാസ്റ്റര്‍കാര്‍ഡ് സി.ഇ.ഒ അജയ് ബംഗ, അരിസ്റ്റ മേധാവി ജയശ്രീ ഉല്ലാല്‍ എന്നിവരും പട്ടികയില്‍ മുന്‍പന്തിയിലുണ്ട്.
അതിസാഹസികമായി ലക്ഷ്യങ്ങള്‍ പിടിച്ചടക്കിയ, അസാധ്യമായതിനെ കൈപ്പിടിയിലൊതുക്കിയ, സര്‍ഗാത്മകമായ പരിഹാരങ്ങള്‍ കണ്ടെത്തിയ 20 ബിസിനസ് പ്രമുഖരെയാണ് ഫോര്ച്യുണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പട്ടികയില്‍ ഒന്നാമതുള്ള സത്യ 2014 മുതല്‍ മൈക്രോസോഫ്ടിന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുകയാണ്.
ഇന്ത്യന്‍ വംശജരായ അജയ് ബംഗ എട്ടാം റാങ്കിലും ജയശ്രീ ഉല്ലാല്‍ 18ാമതും ഇടംപിടിച്ചിട്ടുണ്ട്. 'മൈക്രോസോഫ്ട് സ്ഥാപകനായ ബില്‍ ഗേറ്റിനെ പോലെയോ തന്റെ മുന്‍ഗാമിയായ സ്റ്റീവ് ബാല്മറെപോലെ വലിയ പേഴ്സണാലിറ്റി സെയില്‍സ് നേതാവോ അല്ലാതിരിക്കേ 2014ല്‍ കമ്പനിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത് 'സൂപ്പര്‍ ചോയിസ്' ആയിരുന്നു. ധനകാര്യ വിഭാഗത്തില്‍ ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. 1992ലാണ് അദ്ദേഹം മൈക്രോസോഫ്ടില്‍ ചേരുന്നതെന്നും ഫോര്ച്യുണ് പറയുന്നു.






