ഗുവാഹത്തി: ബാല വിവാഹം നിരുത്സാഹപ്പെടുത്തുന്നതിനും വിവാഹ രജിസ്ട്രേഷന് പ്രോത്സാഹിപ്പിക്കുന്നതിനുമായി അസം സര്‍ക്കാരിന്റെ പുതിയ പദ്ധതി. പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസവും വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഉണ്ടെങ്കില്‍ നവവധുവിന് 10 ഗ്രാം സ്വര്‍ണം സമ്മാനിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അടുത്ത ജനുവരിമുതലാണ് പദ്ധതി നടപ്പിലാക്കുക.
'അരുദ്ധതി ഗോള്‍ഡ് സ്കീം എന്നാണ് പദ്ധതിയുടെ പേര്. അസം ധനമന്ത്രി ഹിമന്തി ബിശ്വാസ് ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശൈശവ വിവാഹം തടയുകയും വിവാഹ രജിസ്ട്രേഷന് പ്രോത്സാഹിപ്പിക്കുകയും ആണ് പദ്ധതിയുടെ ഉദ്ദേശമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള യുവതികളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. യുവതിയുടെ കുറഞ്ഞ പ്രായം 18-21നും ഇടയിലായിരിക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി. 1854ലെ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവര്‍ക്കായിരിക്കും സര്‍ക്കാര്‍ വക ഈ ആനുകൂല്യം ലഭിക്കുക.

Comments