
വിവാഹ സമയത്താണ് പെണ്ണുങ്ങള് പൊതുവേ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുക. വിവാഹം എന്നതു തന്നെ ഒരു പെണ്ണിനെ സംബന്ധിച്ച് അവള് സര്‍വാഭരണ വിഭൂഷിതയാകുന്ന നിമിഷങ്ങളാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പാകിസ്ഥാനില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്. പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി വിവാഹവേദിയിലെത്തിയത് തക്കാളികൊണ്ടുള്ള ആഭരണങ്ങള്‍ അണിഞ്ഞ്. വളയും കമ്മലും എന്തിന് നെറ്റിച്ചുട്ടിപോലും തക്കാളികൊണ്ടു തന്നെ.
പാകിസ്ഥാനിലെ തകര്‍ന്നു തരിപ്പണമായ സമ്പത്വ്യവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിപ്പിക്കാനായിരുന്നു ഈ സാഹസം. ഒരു പ്രാദേശിക മാധ്യമപ്രവര്ത്തകന് ട്വിറ്ററില്‍ വീഡിയോ പോസ്റ്റുചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സമ്പത് വ്യവസ്ഥ തകര്‍ന്നതോടെ പാകിസ്ഥാനില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുതിച്ചുയരുകയാണ്. വന്‍ പണക്കാര്‍ക്കുപോലും വില താങ്ങാനാവുന്നില്ല. ഒരു കിലോ തക്കാളിയുടെ വില മുന്നൂറുരൂപയ്ക്ക് മുകളിലാണിപ്പോള്‍. ഈ അവസ്ഥ ലോകത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടിയും ബന്ധുക്കളും പറയുന്നത്. തക്കാളി ആഭരണങ്ങള്‍ക്കൊപ്പം സ്പെഷ്യല്‍ സമ്മാനമായി മൂന്ന് വലിയപെട്ടി നിറയെ തക്കാളിയും വരന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു.
സ്വര്‍ണത്തോടൊപ്പം വിലയേറിയതാണ് തക്കാളിയും. അതിനാലാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം തക്കാളി തിരഞ്ഞെടുത്തത്. പാകിസ്ഥാനില്‍ തക്കാളി കിട്ടാക്കനിയായതോടെ മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. വിലക്കയറ്റം കുറയ്ക്കാനാണ് ഇത് ചെയ്തതെങ്കിലും സ്ഥിതി നേരേ തിരിച്ചായി. പാകിസ്ഥാനിലെ മോഷ്ടാക്കള്‍ ഇപ്പോള്‍ തക്കാളിയാണ് ലക്ഷ്യം വയ്ക്കുന്നത്. മോഷണം പെരുകിയതോടെ വിള സംരക്ഷിക്കാന്‍ തക്കാളി കര്‍ഷകര്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.






