തിരുവനന്തപുരം: ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി. ഡിപ്ലോമയും ഐടിഐയും യോഗ്യതയുള്ളവർക്ക് ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടാൻ അവസരം നൽകുന്നതാണ് പുതിയ തീരുമാനം.
ഉത്തരവ് പ്രകാരം, ഐടിഐ വിജയിച്ചവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ നേടിയവർക്ക് രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയിലൂടെ പ്രവേശനം നേടാനുമാകും.
ദേശീയ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം 2027-28 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. അക്കാദമിക് പുരോഗതിക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ തീരുമാനം.
ഉത്തരവ് എല്ലാ സർവകലാശാലകളിലും നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രത്യേക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

Comments