കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. തമിഴ്‌നാടുമായി മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിന്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകള്‍ തേടുമെന്നും മന്ത്രി അറിയിച്ചു.
ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ ബജറ്റിലെ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മുല്ലപ്പെരിയാറില്‍ 142 അടി നിലനിര്‍ത്തുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും അധികാരമില്ല. സ്വീകാര്യമായ ഒരു പൊതുനിലപാട് സുപ്രീംകോടതി പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് കേരളത്തിന്റെ അഭിപ്രായം.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധനകള്‍ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി ജലനിരപ്പ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ ദ്രുതഗതിയിലുള്ള പൂര്‍ത്തീകരണം എന്നിവയ്ക്കായും സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments