
തിരുനെല്‍വേലി : മൊബൈല്‍ ഫോണും സ്വര്‍ണമാലയും വാങ്ങാന്‍ വേണ്ടി നവജാത ശിശുവിനെ വിറ്റ പിതാവ് പിടിയില്‍. 1.8 ലക്ഷം രൂപയക്കാണ് ഇരട്ടകുട്ടകളില് ഒരാളായ കുട്ടിയെ ഇയാള്‍ വിറ്റത്. ബുധനാഴ്ചയാണ് തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ മുപ്പത്തെട്ടുകാരിയായ യെസൂരുദ്യരാജ് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ വിറ്റത്.
യെസൂരുദ്യരാജിനും പുഷ്പലതയ്ക്കും കഴിഞ്ഞ എട്ടാം തീയതിയാണ് ഇരട്ടകുട്ടികള്‍ ജനിച്ചത്. ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. വീണ്ടും പെണ്‍കുട്ടി ജനിച്ചതില്‍ ഇയാള്‍ സംതൃപ്തനായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ വില്‍ക്കാനും ആണ്‍കുട്ടിയെ വളര്‍ത്താനും ഇയാള്‍ തീരുമാനിച്ചത്. പെണ്‍കുഞ്ഞിനെ വിറ്റ് കിട്ടിയ പണം കൊണ്ട് ആണ്‍കുട്ടിക്ക് ഒരു മാലയും തനിക്ക് ഒരു മൊബൈല്‍ ഫോണും വാങ്ങി. സംഭവത്തില്‍ ഇയാളെയും ഇടനിലക്കാരനെയും പോലീസ് പിടികൂടി.
കുട്ടിയെ വില്‍ക്കാനായി കൂട്ട് നിന്ന മൂന്ന് ഇടനിലക്കാരെയും പോലീസ് പിടികൂടി. സെല്വന്, നെല്ലൈപ്പര്‍, കണ്ണന് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ മൂന്ന് പേര് ചേര്‍ന്നാണ് തിരുനെല്‍വേലിയിലുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടിയെ അനധികൃതമായി ദത്ത് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ കുഞ്ഞിന്റെ പിതാവിനും എണ്‍പതിനായിരം രൂപ ഇടനിലക്കാര്‍ക്കും എന്ന ഉറപ്പിലായിരുന്നു ശിശുവിന്റെ വില്പന.
എന്നാല്‍ പുഷ്പലതയ്ക്ക് കുട്ടിയെ വില്‍ക്കുന്ന പദ്ധതി അറിയില്ലായിരുന്നു. ആണ്‍കുട്ടിക്ക് മാലയും മൊബൈല്‍ ഫോണ്‍ വാങ്ങിയത് ബൈക്കും സൈക്കിളും വിറ്റതാണെന്നാണ് ഇയാള്‍ പറഞ്ഞത്. നവംബര്‍ 18 നാണ് കുട്ടിയെ ഇയാള്‍ വിറ്റത്.
എന്നാല്‍ കുട്ടിയെ കാണാതെ പുഷ്പലത അന്വേഷിക്കാന്‍ തുടങ്ങി. കുത്തിവെക്കുന്നതിന് വേണ്ടി ആശുപത്രി അധികൃതര്‍ തേടുകയും ചെയ്തപ്പോഴാണ് കുട്ടിയെ വിറ്റ കാര്യം പുറത്ത് അറിയുന്നത്. കുട്ടിയെ കാണാതായതില്‍ പുഷ്പലതയും അയാളും തമ്മില്‍ ആശുപത്രിയില്‍ വെച്ച് വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ വിറ്റ കാര്യം വ്യക്തമാകുന്നത്. വിറ്റ പെണ്‍കുട്ടിയെ ദത്തുനല്‍കുന്ന ഏജന്‍സിയില്‍ ഏല്‍പ്പിച്ചു.
ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. തട്ടിക്കെണ്ട് പോകല്‍, വഞ്ചന, ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.






