ബത്തേരി: ബത്തേരിയില്‍ €ാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി ഷെഹ്ല ഷെറിന് പാമ്പുകടിലേറ്റ് മരിച്ച സംഭവത്തില്‍ കേസെടുത്ത അധ്യാപകരടക്കം നാല് പേരും ഒളിവില്‍. കുട്ടിയ്ക്ക് സമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ ഹെഡ്മാസ്റ്റര് മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്, അധ്യാപകന് ഷിജില്‍, ഷെഹ്ലയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇവരുടെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊഴിയെടുക്കാതെ മടങ്ങി.
പ്രതികള്‍ സ്ഥലത്തില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ അന്വേഷണ സംഘത്തിന്റെ മുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഹ്ലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന് ശേഷം അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി ഹൈക്കോടതിയെ സമീപിച്ചു. അഭിഭാഷകര്‍ നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. ജിസ ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതി നേരിട്ട് സംഭവ സ്ഥലം സന്ദര്‍ശിച്ചതിനാല്‍ അവിടെ ജാമ്യാപേക്ഷ നല്‍കേണ്ടന്നും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നും ഡോക്ടര്‍ക്ക് നിയമോപദേശം ലഭിച്ചു. മരുന്ന് ലഭ്യമല്ലാതിരുന്നതിനാലാണ് ചികിത്സ വൈകിയതെന്ന് ഹൈക്കോടതിയില്‍ വിശദീകരിക്കാനാണ് ഇവര്‍ക്ക് ലഭിച്ച നിയമോപദേശം.
അതേസമയം ആന്റിവെനം ലഭ്യമല്ലായിരുന്നുവെന്ന ഡോ. ജിസയുടെ വാദം തള്ളി ജില്ലാ കലക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും രംഗത്ത് എത്തി. ജില്ലയിലെ പ്രധാന ആശുപത്രികളില്‍ എല്ലാം ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 25 ഡോസ് ആന്റിവെനം ആശുപത്രിയില്‍ ഉണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് പോലും പത്ത് ഡോസ് ആന്റിവെനമാണ് കൊടുക്കുന്നത്. കുടുതല്‍ ആവശ്യം ഉണ്ടായിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ നിന്നോ മറ്റ് പ്രധാന ആശുപത്രികളില്‍ നിന്നോ എത്തിക്കാമായിരുന്നെന്ന് ഡി.എം.ഒ ഡോ. രേണുക പറഞ്ഞു.






