കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ എല്ലാം ചരിത്രമായിരുന്നു. പിങ്ക് പന്ത്, ഡേ-നൈറ്റ് അങ്ങനെ, അങ്ങനെ.. ചരിത്ര മത്സരത്തിനു അവസാനം മറ്റ് ചരിത്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്സിനും 46 റണ്‍സിനുമാണ് ഇന്ത്യന്‍ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കുകയും ചെയ്തു.
പിങ്ക് ഡേ-നൈറ്റ് ടെസ്റ്റ് വിജയത്തോടെ കോഹ്ലിയും സംഘവും നാട്ടില്‍ തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് ജയമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ 3-0 ന് തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോഹ്ലിപ്പടയുടെ കുതിപ്പ്.

ഏറ്റവും അവസാനത്തെ റാങ്കിങ്ങ് പ്രകാരം ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയ്ക്ക് 360 പോയിന്റുകളാണ് ഇന്ത്യയ്ക്ക്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയെക്കാളും 244 പോയിന്റിന്റെ ലീഡോടെയാണ് ഇന്ത്യന്‍ കുതിപ്പ്. രണ്ടം സ്ഥാനത്തുള്ള ഓസീസിന് 116 പോയിന്റാണ്. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ ഏഴൂ വിജയം നേടിയാണ് ഇന്ത്യ 360 പോയിന്റ് നേടിയിരിക്കുന്നത്. ആറു മത്സരങ്ങളില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഓസീസിന് 116 പോയിന്റാണ്. 60 പോയിന്റുകളോടെ ന്യൂസിലാന്‍ഡ് ആണ് മൂന്നാമത്.

Comments