
കൊല്ക്കൊത്ത : പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്ഷം. തെരഞ്ഞെടുപ്പില് നേരിട്ട് ഏറ്റുമുട്ടുന്ന ബി.ജെ.പിയും തൃണമൂല് കോണ്ഗ്രസും തമ്മിലാണ് സംഘര്ഷം.
കരിംപുര് മണ്ഡലത്തിലുണ്ടായ സംഘര്ഷത്തിനിടെ തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകര് ബി.ജെ.പി വൈസ് പ്രസിഡന്റും സ്ഥാനാര്ത്ഥിയുമായ ജോയ് പ്രകാശ് മജുംദറിനെ ചവിട്ടിവീഴ്ത്തി. റോഡിലേക്ക് തള്ളിയിട്ട ജോയ് പ്രകാശിനെ ഒരു ടിഎംസി പ്രവര്ത്തകന് റോഡിനു താഴെയുള്ള പൊന്തക്കാട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പില് വ്യാപകമായ സംഘര്ഷം നടക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് മുകുള് റോയ് ആരോപിച്ചു. സുരക്ഷാസേനയുടെ സാന്നിധ്യത്തിലാണ് ജോയ് പ്രകാശിനു നേര്ക്ക് ആക്രമണം നടന്നത്. എസ്.പിയെയും അഡീഷണല് എസ്.പിയേയും അടിയന്തരമായി നീക്കം ചെയ്യണമെന്നും മുകുകള് റോയ് ആവശ്യപ്പെട്ടു.







Comments