
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്ന ഇംണ്ട് താരം ജോഫ്ര ആര്‍ച്ചര്‍ പ്രതികരണവുമായി രംഗത്ത്. മത്സരത്തിന്റെ അവസാന ദിവസം കിവീസ് ഇന്നിങ്സ് ജയവുമായി മടങ്ങുന്നതിനിടെയാണ് ആര്‍ച്ചറെ കാണികളിലൊരാള്‍ അധിക്ഷേപിച്ചത്. പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് രംഗത്തു വന്നിരുന്നു.
തുടര്‍ന്ന് ആര്‍ച്ചറും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സംഭവിച്ച കാര്യങ്ങളെല്ലാം താന്‍ മറികടന്നുവെന്ന് വ്യക്തമാക്കിയ ആര്‍ച്ചര്‍, അധിക്ഷേപിച്ച ഒരേയൊരു വ്യക്തിയൊഴികെ സ്റ്റേഡിയത്തിലെത്തിയ മറ്റ് ആരാധകരെ്ലാം മികച്ചവരായിരുന്നുവെന്നും പ്രതികരിച്ചു.
എന്റെ ബൗളിങ്ങ് മോശമാണെന്ന് തോന്നിയാല്‍ അക്കാര്യം അവര്‍ക്കു ചൂണ്ടിക്കാട്ടാം. പരിഹസിക്കുകയുമാകാം. നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ ്യോജിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. വംശീയമായ അധിക്ഷേപം ഒട്ടും ശരിയല്ല. ക്രിക്കില്‍ എന്നല്ല ഒരു സ്ഥലത്തും അത് സ്വീകര്യമല്ല. ആര്‍ച്ചര്‍ പറഞ്ഞു.
ബേ ഓവലില്‍ ഇംണ്ട് പരാജയപ്പെട്ട മത്സരത്തിലെ അവസാന ദിനം ബാറ്റ് ചെയ്യുമ്പോഴായിരുന്നു ആര്‍ച്ചര്‍ക്ക് ദുരനുഭവം നേരിടട്ടത്. കാണികളില്‍ ഒരാളാണു വംശീയച്ചുവയുള്ള അധിക്ഷേപവര്‍ഷം ചൊരിഞ്ഞതെന്നു മത്സരശേഷം ഇംണ്ട് താരം വെളിപ്പെടുത്തി. അവസാനദിനം കിവി പേസ് ആക്രമണത്തെ പ്രതിരോധിച്ച് ഇംണ്ട് സമനിലയ്ക്കായി പൊരുതുമ്പോഴായിരുന്നു സംഭവം. ഒമ്പതാം വിക്കറ്റില്‍ സാം കറനായിരുന്നു ആര്‍ച്ചറിനു കൂട്ട്. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 59 റണ്ണെടുത്ത് ആതിഥേയരുടെ ജയം വൈകിച്ചതാണു പ്രകോപനമെന്നു കരുതുന്നു. ഇതിനിടെ ഗ്യാലറിയിലിരുന്ന ഒരാള്‍ വംശീയാധിക്ഷേപവര്ഷം നടത്തിയെന്നാണ് ആര്‍ച്ചറിന്റെ ട്വീറ്റ്.
ആവേശകരമായ മത്സരത്തിലെ എല്ലാദിവസവും കാണികളുടെ പിന്തുണ വലുതായിരുന്നു, അവസാന ദിനത്തിലെ ഒരാളുടെ പ്രവൃത്തിയൊഴികെ... ആര്‍ച്ചര്‍ ട്വീറ്റ് ചെയ്തു.
മാച്ച് റഫറി കൂടിയായ ജവഗല്‍ ശ്രീനാഥിനെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നിയോഗിച്ചു. ആര്ച്ചര്ക്കുണ്ടായ ദുരനുഭവം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും താരത്തോട് ഇന്നു ഖേദപ്രകടനം നടത്തുമെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. മത്സരത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉത്തരവാദിയെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. വെസ്റ്റിന്‍ഡീസ് ദ്വീപസമൂഹങ്ങളിലൊന്നായ ബാര്‍ബഡോസിലാണ് ഇരുപത്തിനാലുകാരനായ ആര്‍ച്ചറുടെ ജനനം. അണ്ടര്‍ 19 വെസ്റ്റിന്‍ഡീസ് ടീമിനെ പ്രതിനിധീകരിച്ച ചരിത്രമുള്ള ആര്‍ച്ചര്‍ പിന്നീട് ഇംണ്ടിലേക്കു കുടിയേറുകയായിരുന്നു. കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഇംണ്ടിനുവേണ്ടി അരങ്ങേറിയ ആര്‍ച്ചര്‍ ടീമിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ല്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് താരത്തിനു ദേശീയ ടീമിലേക്കു വഴിതുറന്നത്






