ന്യുഡല്‍ഹി: ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ മലക്കംമറിഞ്ഞ് ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂര്‍. ഗോഡ്സെയുടെ പേര് താന്‍ തെറ്റായി പറഞ്ഞതാണെന്നും ഉദ്ദേശിച്ചത് സ്വാതന്ത്ര്യ സമര സേനാനി ഉത്തം സിംഗിനെ ആയിരുന്നുവെന്നും പ്രഗ്യാ സിംഗ് ട്വീറ്റ് ചെയ്തു. വിവാദ പരാമര്‍ശത്തില്‍ പാര്‍ട്ടി കൂടി തന്നെ കയ്യൊഴിഞ്ഞുവെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രഗ്യാസിംഗ് തിരുത്തുമായി രംഗത്തെത്തിയത്.
പ്രഗ്യാസിംഗിന്റെ പരാമര്‍ശം ബി.ജെ.പി.ക്കെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവരികയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നെങ്കിലും പരാമര്‍ശം ഇന്നലെ തന്നെ സഭാ രേഖകളില്‍ നിന്നും നീക്കിയതിനാല്‍ ചര്‍ച്ച നടത്തേണ്ടതില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചതോടെ അംഗങ്ങള്‍ സഭയില്‍ ഇറങ്ങിപ്പോയിരുന്നു.

പ്രഗ്യാസിംഗിനെ നേരത്തെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ തന്നെ തള്ളിപ്പറഞ്ഞിരുന്നു. പ്രഗ്യാ സിംഗിന്റെ പരാമര്‍ശം അപലപനീയമാണെന്നും അവരെ പാര്‍ലമെന്ററി സമിതികളില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ജെ.പി നദ്ദ പറഞ്ഞു. അത്തരം പരാമര്‍ശങ്ങളെയോ പ്രത്യയശാസ്ത്രത്തെയോ പാര്‍ട്ടി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ലോക്സഭയിലാണ് പ്രഗ്യാ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.
പ്രഗ്യാ സിംഗിനെ പാര്‍ലമെന്ററിന്റെ പ്രതിരോധ സമിതിയില്‍ നിന്നും നീക്കം ചെയ്യും. ഈ സമ്മേളന കാലത്ത് ബി.ജെ.പിയുടെ പാര്‍ലമെന്റി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിക്കില്ലെന്നും നദ്ദ വ്യക്തമാക്കി.
അതിനിടെ, പ്രഗ്യാസിംഗിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി രംഗത്തെത്തി. 'ഭീകരവാദിയായ പ്രഗ്യാസിംഗിന് ഭീകരവാദിയായ ഗോഡ്സെ ദേശസ്നേഹിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും മനസ്സിലിരുപ്പാണ് പ്രഗ്യാസിംഗിന്റെ പരാമര്‍ശത്തില്‍ പ്രതിഫലിച്ചിരിക്കുന്നത്. അതുകൊണ്ട് അവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമയം പാഴാക്കാന്‍ താനില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിശേഷിപ്പിച്ചത് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ്. ഭീകരവാദിയായ പ്രഗ്യാ ഭീകരവാദിയായ ഗോഡ്സെയെ ദേശസ്നേഹിയെന്ന് വിളിക്കുന്നു. അദ്ദേഹം പറയുന്നു.

Comments