
കൊച്ചി: സഭാതര്‍ക്കം വേദനാജനകമായ രീതിയിലേക്ക് നീങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് നിര്‍ദേശവുമായി മറ്റ് ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാര്. പള്ളിയില്‍ പ്രവേശിക്കല്‍, സംസ്കാര ചടങ്ങുകള്‍ തുടങ്ങിയ കാര്യങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാന്‍ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് മറ്റ് സഭകളുടെ അദ്ധ്യക്ഷന്മാരാണ് കത്ത് നല്‍കിയത്.
ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമാ സഭ മേലധ്യക്ഷന് ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ്, സി.എസ്.ഐ മധ്യകേരള ബിഷപ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഓര്‍ത്തഡോക്സ്, യാക്കോബായ മേലധ്യക്ഷന്മാര്ക്ക് കത്തയച്ചിരിക്കുന്നത്. ഓര്‍ത്തഡോക്സ് യാക്കോബായ സഭാ അദ്ധ്യക്ഷന്മാര്ക്കാണ് കത്തയച്ചത്.
അനുരഞ്ജനത്തിന് ക്രൈസ്തവികമായ ഏത് രീതിയിലുള്ള ശ്രമങ്ങള്‍ക്കും സഹായം നല്‍കാമെന്നാണ് വാഗ്ദാനം. 2019 നവംബര്‍ 27ന് സഭാധ്യക്ഷന്മാര് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഉണ്ടായ തീരുമാനം അനുസരിച്ചാണ് തര്‍ക്കത്തില്‍ ഇടപെടാനും മദ്ധ്യസ്ഥത വഹിക്കാനുമുള്ള തീരുമാനം ഉണ്ടായത്. അതേസമയം കത്തിനെ യാക്കോബായ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഓര്‍ത്തഡോക്സ് സഭ പെട്ടെന്ന് സ്വീകരിച്ചിട്ടില്ല. കൂടിയാലോചിച്ച ശേഷം പറയാമെന്നാണ് പ്രതികരിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായ ഒരു മദ്ധ്യസ്ഥതയും വേണ്ടെന്ന നിലപാടാണ് ഇതുവരെ ഓര്‍ത്തഡോക്സ് സഭ എടുത്തിരുന്നത്.






