
ബോളിവുഡില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരമാണ് രാഖി സാവന്ത്. നെഗറ്റീവ് പബ്ലിസിറ്റിയെ എന്നും ഇഷ്ടപെടുന്ന നടിയാണ് രാഖി. തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലത്സംഗത്തിനിരയായി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് പറഞ്ഞാണ് ഇത്തവണ രാഖി സോഷ്യല്‍ മീഡിയയിലൂടെ എത്തിയത്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് രാഖി ഇതേ കുറിച്ച് പറഞ്ഞത്.
ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാലു ട്രക്ക് ഡ്രൈവര്‍മാര്‍ക്കും കഠിനമായ ശിക്ഷ തന്നെ നല്‍കണം. ബലാത്സംഗം ചെയുന്നവര്‍ക്ക് താലിബാന് നല്‍കിയിരുന്ന തരത്തിലുള്ള ശിക്ഷ തന്നെ നല്‍കണം. നാലുപേരുടെയും ജനനേന്ദ്രിയം ഛേദിക്കുകയാണ് വേണ്ടത്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കണം. അവരെ തൂക്കിലേറ്റരുത്. പകരം ജീവനോടെ ആസിഡില്‍ മുക്കിവക്കണമെന്നും രാഖി വീഡിയോയില്‍ പറയുന്നു.






