More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പുകൾക്ക് അവസാനം ഗന്ധർവ്വൻ ഭാമയ്ക്ക് സ്വന്തമാകുന്നു; പത്മരാജന്‍ മാജിക് ‘ഞാൻ ഗന്ധർവ്വൻ’ എഐ വീഡിയോ വൈറൽ

Authored by Web Desk | Last updated: 23 Jun 2026, 2:17 PM | 4 min read

Print
Njan Gandharvan movie AI video (Image Source: Instagram)
Njan Gandharvan movie AI video (Image Source: Instagram)
മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പത്മരാജന്റെ അവസാന സിനിമയായിരുന്നു ‘ഞാൻ ഗന്ധർവൻ’. ഭൂമിയിലെ ഒരു കന്യകയെ പ്രണയിക്കുന്ന ഗന്ധർവ്വന്റെ കഥ പറഞ്ഞ ചിത്രം ഒരു ഫാന്റസിയുടെ ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടെത്തിച്ചത്. റിലീസ് ചെയ്ത സമയത്ത് പ്രേക്ഷകര്‍ ആ സിനിമയെ വലിയ രീതിയില്‍ ഏ​റ്റെടുത്തില്ല. തിയേറ്ററില്‍ വിജയിക്കാനായില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം ആ സിനിമയെ ക്ലാസിക് ഗണത്തില്‍ പെടുത്തി ചർച്ച ചെയ്യാത്ത ഒരു ദിവസം പോലും മലയാളിക്ക് ഇല്ലാതെയായി മാറി. സിനിമ കണ്ട് തീർന്നാലും കുറച്ചു നേരത്തേക്ക് മറ്റൊരു ലോകത്ത് എത്തിക്കുന്ന പത്മരാജന്‍ മാജിക്കായിരുന്നു ‘ഞാന്‍ ഗന്ധര്‍വ്വ’നിലൂടെ പ്രേക്ഷകര്‍ കണ്ടത്.

സിനിമയുടെ ക്ലൈമാക്സില്‍ തന്റെ സര്‍വ്വസ്വവും ഗന്ധര്‍വ്വന് സ്വമനസ്സാലേ അടിയറവു വയ്ക്കുന്ന ഭാമ ഇന്നും പ്രേക്ഷകര്‍ക്ക് ഒരു നൊമ്പരമാണ്. ഒരുമിച്ച് ജീവിക്കാമെന്ന ആഗ്രഹവും പ്രതീക്ഷയും ഭാമയ്ക്കും ഗന്ധര്‍വ്വനും സിനിമയുടെ അവസാന നിമിഷം വരെയുണ്ടായിരുന്നു. പക്ഷേ സിനിമയില്‍ അനിവാര്യമായ വേർപിരിയലില്‍ ഭാമയെ തനിച്ചാക്കി ഗന്ധർവ്വൻ മടങ്ങിയപ്പോള്‍ പ്രേക്ഷകരുടെ മനസ്സിലെ ഒരു വിങ്ങലായി അത് അവശേഷിച്ചു.

ഇപ്പോഴിതാ ആ കാത്തിരിപ്പുകള്‍ക്കും സങ്കടങ്ങള്‍ക്കുമവസാനം എഐ നല്‍കിയ ഒരു ഹാപ്പി എൻഡിംഗാണ് ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നത്. എഐ വീഡിയോയിലെ കഥയില്‍ വർഷങ്ങള്‍ക്കു ശേഷം ഭാമയെതേടി ഗന്ധർവ്വൻ വീണ്ടുമെത്തുന്നത് കാണാം. ശേഷിക്കുന്ന കാലം ഭാമയോടൊപ്പം ഒരു സാധാരണ മനുഷ്യനായി, ഭൂമിയിലെ സുഖദുഃഖങ്ങള്‍ പങ്കിട്ട് ജീവിക്കാനായാണ് ഗന്ധർവ്വൻ എത്തുന്നത് എന്നുള്ളതാണ് ഈ വീഡിയോ കണ്ട പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത്.

‘‘എന്നെങ്കിലും ദേവൻ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ഭാമ കാത്തിരുന്നു.. വർഷങ്ങള്‍ക്ക് ശേഷം.. ഗന്ധർവ്വൻ വീണ്ടും എത്തി ഒരു സാധാരണ മനുഷ്യനായി ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാൻ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഫ്രഷ് എന്‍ ലൈവ് എന്ന ഇന്‍സ്റ്റഗ്രാം പേജ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത, എന്നാല്‍ ഏറെ ആഗ്രഹിച്ച രംഗങ്ങള്‍ കാണാനായതിന്റെ സന്തോഷം നിരവധി ആരാധകര്‍ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.






View this post on Instagram

A post shared by Fresh N Live 🧿 (@fresh_n_live)





1991 ജനുവരി 11 ന് റിലീസ് ചെയ്‌ത ചിത്രം ഇന്ന് മലയാളസിനിമയില്‍ സജീവമായുള്ള സിനിമ പ്രവർത്തകരുടെയും ചലച്ചിത്ര പ്രേമികളുടെയും ഒരു പാഠ പുസ്‌തകം കൂടിയാണ്. ഗന്ധർവ്വനും മനുഷ്യനുമിടയിലുള്ള പ്രണയം ഇന്നും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്ന ഒന്നാണ്. ഗുഡ് നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ മോഹൻ നിർമിച്ച ഈ ചിത്രം വിതരണം ചെയ്തത് മനോരാജ്യം റിലീസ് ആണ്.

സിനിമയില്‍ ഗന്ധർവ്വൻ ആയെത്തിയത് നിതീഷ് ഭരദ്വാജ് ആയിരുന്നു. ‘ശ്രീകൃഷ്‌ണ’ എന്ന സീരിയലിലൂടെ പിന്നീട് നിതീഷ് പ്രശസ്തനായി. എങ്കിലും മലയാളികള്‍ക്ക് അന്നുമിന്നും നിതീഷ് ഗന്ധർവ്വനാണ്. വൈശാലിയായി പ്രേക്ഷകമനസ്സ് കീഴടക്കിയ സുപർണ ആനന്ദായിരുന്നു സിനിമയിലെ നായിക. ചിത്രത്തിലെ നായകനും നായികയും തമ്മിലുള്ള ഇന്റിമസി സീനുകള്‍ അക്കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ കേട്ടതാണ്. പക്ഷേ പില്ക്കാലത്ത് ഇത്തരം വിമർശനങ്ങളെയെല്ലാം കാറ്റിൽ പറത്തി മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി ഞാൻ ​ഗന്ധർവ്വൻ മാറി. സോമൻ, ഫിലോമിന, ഗണേഷ്, സുലക്ഷണ, വിന്ദുജ മേനോൻ തുടങ്ങി നിരവധി പേരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

സിനിമയിലെ പാട്ടുകളും അന്നുമിന്നും പ്രേക്ഷകരുടെ പേഴ്സണല്‍ ഫേവറൈറ്റുകളാണ്. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികള്‍ക്ക് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയത് ജോൺസൺ ആണ്. കെ എസ് ചിത്ര, യേശുദാസ് എന്നിവരായിരുന്നു ഗായകര്‍. കാലങ്ങൾ എത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത പ്രമേയം ആയതുകൊണ്ടും, മേക്കിങ് ക്വാളിറ്റി കൊണ്ടും മികച്ച ഗാനങ്ങൾ കൊണ്ടും ഇന്നും മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഞാൻ ഗന്ധർവ്വൻ.

Tags

  • njan gandharvan movie
  • padmarajan
  • nithish bharadwaj
  • suparna anand

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' സംസ്‌കാരമുളള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖം' ; ' ബാലനെ' പുകഴ്ത്തി സത്യന്‍ അന്തിക്കാട്

' സംസ്‌കാരമുളള മലയാള സിനിമയുടെ ഏറ്റവും പുതിയ മുഖം' ; ' ബാലനെ' പുകഴ്ത്തി സത്യന്‍ അന്തിക്കാട്

' എല്ലാവര്‍ക്കും പ്രചോദനം, മഞ്ജുവിനെ ഞാന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്' ; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

' എല്ലാവര്‍ക്കും പ്രചോദനം, മഞ്ജുവിനെ ഞാന്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്' ; കൂട്ടുകാരിയെക്കുറിച്ച് സംയുക്ത വര്‍മ

Mohanlal trolls jagadeesh on kireedam re release function (Image Source: Instagram)

‘ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് നമുക്ക് ജഗദീഷിനോടും മണിയന്‍പിള്ള രാജുവിനോടും പറയാം...’ സുഹൃത്തുക്കളെ ട്രോളി മോഹൻലാൽ

Kalyani Panicker share happiness on recieving Poovachal Khader Awards 2026 (Image Source: Instagram)

‘ആദ്യം കിട്ടുന്ന ചിലത് എപ്പോഴും സവിശേഷമായിരിക്കും; ഒരു ചെറിയ നാഴികക്കല്ലാണിത്... ’പൂവച്ചല്‍ അബ്ദുള്‍ ഖാദര്‍ അവാര്‍ഡ് നേടിയ സന്തോഷം പങ്കിട്ട് കല്യാണി പണിക്കർ

Priyanka Anoop is expressing her stance on building a memorial in the name of Salim Kumar (Image Source: Instagram)

‘സലിമേട്ടന്റെ പേരില്‍ സ്മാരകം പണിയുന്നത് എന്താവശ്യത്തിനാണ്? അതിനോടെനിക്ക് യോജിപ്പില്ല; ആ തുക അർഹതപ്പെട്ടവരിലേക്ക് എത്തിക്കണം’ പ്രിയങ്ക അനൂപ്

തിയേറ്ററുകളില്‍ തരംഗമായി സാമന്തയുടെ‘ മാ ഇന്റി ബംഗാരം’; അഭിനന്ദനങ്ങളുമായി യാമി ഗൗതം

തിയേറ്ററുകളില്‍ തരംഗമായി സാമന്തയുടെ‘ മാ ഇന്റി ബംഗാരം’; അഭിനന്ദനങ്ങളുമായി യാമി ഗൗതം