തിരുവനന്തപുരം: പാളയത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വീട്ടമ്മയെ പിന്നില്‍ നിന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി റാംചന്ദ് എന്നയാളാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനിടെയാണ് പ്രതി വീട്ടമ്മയെ പിന്നില്‍ നിന്ന് കയറി പിടിക്കാന്‍ ശ്രമിച്ചത്. അക്രമിയെ തള്ളി മാറ്റിയ ശേഷം വീട്ടമ്മ മറ്റുള്ളവരെ വിളിച്ചുവരുത്തി. തുടര്‍ന്ന് പോലീസിനെയും വീട്ടമ്മയുടെ ഭര്‍ത്താവിനെയും വിവരമറിയിച്ചു. ഇതിനിടെ റാം പുറത്തേക്കിറങ്ങി ഓടി. പിന്നീട് താമസ സ്ഥലത്ത് നിന്ന് വസ്ത്രങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
അതേസമയം ഹോട്ടലുടമ അക്രമിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ ഭര്‍ത്താവ് ആരോപിച്ചു. എന്നാല്‍ പോലീസുമായി പൂര്‍ണ്ണമായി സഹകരിച്ചുവെന്നാണ് ഹോട്ടലുടമയുടെ വാദം.






