ചെന്നൈ: സോണിയ ഗാന്ധിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍. ഓരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു കിലോ ഉള്ളി വിതരണം ചെയ്താണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്സ് തങ്ങളുടെ അധ്യക്ഷയുടെ ജന്മദിനം ആഘോഷമാക്കിയത്. രാജ്യത്ത് ഉള്ളിവില ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ വ്യത്യസ്ഥ ജന്മദിനാഘോഷം. ഉള്ളിവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുന്ന തരത്തിലായിരുന്നു ജന്മദിനാഘോഷം.
പുതുച്ചേരി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ വി നാരായണസാമിയാണ് കേക്ക് മുറിച്ചതിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു കിലോ ഉള്ളി വീതമുള്ള പാക്കറ്റുകള്‍ നല്‍കിയത്. തമിഴ്നാട്ടില്‍ പലയിടത്തും ഒരുകിലോ ഉള്ളിയ്ക്ക് 200 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. സോണിയ ഗാന്ധിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തി.

കോണ്‍ഗ്രസ്സ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ 73-ാം ജന്മദിനമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കമുള്ള നേതാക്കള്‍ സോണിയ ഗാന്ധിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നു. സോണിയ ഗാന്ധിയ്ക്ക് ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു.

Comments