
പത്തനംതിട്ട : പ്രേമം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് പിടിയില്‍. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍, ഹരിനാരായണന് എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴാം തീയതിയാണ് സംഭവം നടക്കുന്നത്. സ്വകാര്യ ബസ്സില്‍ ജീവനക്കാരനാണ് നിഖില്‍. ബസ്സില്‍ വെച്ച് പെണ്‍കുട്ടിയുമായുള്ള പരിചയം മുതലെടുത്ത് അടുപ്പം ഉണ്ടാക്കുകയായിരുന്നു.
സ്കൂള്‍ വിട്ട് വരികയായിരുന്ന പെണ്‍കുട്ടിയെ അരൂരിലേക്ക് കൂട്ടികൊണ്ട് പോയി കനാല്‍ പുറംപോക്കില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഹരിനാരയണന്റെ വീട്ടില്‍ താമസിപ്പിച്ചു. കുട്ടിയുമായി പ്രണയത്തില്‍ ആണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. ഇതിനിടെ കുട്ടിയെ കാണാത്തതില്‍ വീട്ടിലുള്ളവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഹരിനാരായണന്റെ വീട്ടില്‍ കുട്ടിയെ കണ്ട് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് പെണ്‍കുട്ടി ബലത്സംഗം ചെയ്യപ്പെട്ടതായി തെളിഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ബസ് ജീവനക്കാരനായ ഒരാള്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.






