
കോഴിക്കോട്: എടച്ചേരിയില്‍ ഓവുചാലില്‍ നിന്നും പാലിന്റെ നിറത്തോടെ ഉറവ. അത്ഭുതപ്രതിഭാസം കാണാന്‍ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഉറവ കണ്ടിടത്തു നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരത്തോളം ഓവുചാലിന് പാല്വെള്ളത്തിന്റെ നിറമാണ്. കുറുങ്ങോട്ട് താഴെഭാഗത്ത് കൂടത്തില്‍ താഴക്കുനി നാണുവിന്റെ വീടിനടുത്തായാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഓവുചാലില്‍ പാലുറവ കണ്ടത്. പാല് നിറത്തില്‍ വെള്ളം പതഞ്ഞു പൊങ്ങുന്ന പ്രതിഭാസം വൈകിട്ട് ആറു മണി വരെ നീണ്ടു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലും ഹെല്‍ത്ത് സെന്ററിലും വില്ലേജ് ഓഫീസിലുമെല്ലാം വിവരം അറിയിച്ചു. നാദാപുരം സ്റ്റേഷനില്‍ നിന്നും പോലീസുകാരെത്തി. വില്ലേജില്‍ നിന്നും റവസ്യൂ ഉദ്യേഗസ്ഥരും ജിയോളജി വിദഗ്ധരുമെത്തി പരിശോധന നടത്തി. പരിസരവാസികള്‍ ഉറവ വെള്ളം കുപ്പികളില്‍ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്.






