
ന്യുഡല്‍ഹി: കാശ്മീരില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പേരില്‍ പാകിസ്താന് വ്യോമസേന മേധാവിക്ക് അമേരിക്കയുടെ താക്കീത്. അമേരിക്ക കൈമാറിയ എഫ്-16യുദ്ധവിമാനങ്ങള്‍ ദുരുപയോഗിച്ചതിനാണ് ഓഗസ്റ്റില്‍ യു.എസ് അണ്ടര്‍സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ആംസ് കണ്ട്രോള് ആന്റ് ഇന്റര്‍നാഷണല്‍ സെക്യുരിറ്റി അഫേഴ്സ് ആന്‍ഡ്രീയ തോംപ്സണ് പാകിസ്താനി എയര്‍ ഫോഴ്സ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ മുജാഹിദ് അന്‍വര്‍ ഖാന് വിയോജന കത്ത് അയച്ചെതെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ സയു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ പാകിസ്താന്റെ യു.എസിലെ എംബസിയോ തയ്യാറായിട്ടില്ല.
എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കുക വഴി അമേരിക്ക നല്കിയ സെക്യൂരിറ്റി പ്ലാറ്റ്ഫോമുകളും ഇന്ഫ്രാട്രക്ചറും ദുര്‍ബലപ്പെടുത്തിയെന്നാണ് ആക്ഷേപം. ഫെബ്രുവരിയില്‍ കാശ്മീരില്‍ എഫ്-16 ഉപയോഗിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ സംഭവമൊന്നും അമേരിക്കയുടെ കത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരി 26ന് നടന്ന ബാലാക്കോട് ആക്രമണത്തിനു പിന്നാലെ എഫ്-16 വിമാനം ഉപയോഗിച്ച് പാകിസ്താന് ഇന്ത്യയുടെ മിഗ്-21 ബിസണ്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. എഫ്-16നില് നിന്ന് പ്രയോഗിച്ച ഒരു ആരാം മിസൈലിന്റെ അവശിഷ്ടം വ്യോമസേന 28ന് പുറത്തുവിട്ടിരുന്നു.
ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ല%െ്പട്ടിരുന്നു. ഇതിനു പിന്നാലെയാണ് 26ന് ബാലാക്കോട്ടിലെ ജെയ്ഷെ ക്യാംപില്‍ ഇന്ത്യ ഭീകര വിരുദ്ധ ആക്രമണം നടത്തിയത്. പിറ്റേന്ന് തിരിച്ചടിച്ച പാകിസ്താന് എയര്‍ഫോഴ്സ്. മിഗ്-21 വിമാനം തകര്‍ക്കുകയും പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പിടികൂടുകയും ചെയ്തിരുന്നൂ. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.






