
ലിസ്ബണിലെ ബലേമില്‍ ചരിത്രപ്രസിദ്ധമായ ജെറോണിമോസ് മൊണാസ്ട്രിയില്‍ 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ ഒരു പലഹാരമാണ് പസ്റ്റേല്‍ ദേ നറ്റ എന്ന വിഭവം. ഇപ്പോള്‍ ഇതിന്റെ പേര് പസ്റ്റേല്‍ ദേ ബലേം എന്നാണ്. മുട്ടയാണ് പ്രധാന ചേരുവ. പുറം തോട് കറുമുറാന്ന് കടിച്ചെടുക്കാം. അകത്തേക്കു ചെല്ലുമ്പോള്‍ മൃദുലം.
പോര്‍ച്ചുഗലിലെ വിവിധ ഭാഗങ്ങളിലും വിവിധ ബേക്കറികളിലും തയാറാക്കുന്ന പസ്റ്റേല്‍ ദേ നറ്റയ്ക്ക് പല വകഭേദങ്ങളുമുണ്ട്. മുട്ടയാണ് ഈ വിഭവത്തിന്റെ പ്രധാന ഘടകം. ജെറോണിമോസ് മൊണാസ്ട്രിയില്‍ വസിച്ചിരുന്ന സന്യാസികള്‍ തുണിയില്‍ പശ മുക്കാന്‍ ഉപയോഗിച്ചിരുന്നത് മുട്ടയുടെ വെള്ളയായിരുന്നു. ബാക്കിയായ മുട്ടയുടെ മഞ്ഞ കൊണ്ട് അവര്‍ മധുരപലഹാരം ഉണ്ടാക്കുകയായിരുന്നു. പിന്നീട് ആശ്രമം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിട്ടപ്പോള്‍ സന്യാസിമാര്‍ ഈ പലഹാരം വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്.
1834ല്‍ ആശ്രമം പൂട്ടിയതോടെ ഇതിന്റെ കൂട്ട് ഒരു പഞ്ചസാര ഫാക്ടറിക്ക് സന്യാസിമാര്‍ കൈമാറി. 1837ല്‍ ഫാക്ടറി ഈ പലഹാരം വില്‍ക്കാനായി ലിസ്ബണിലെ ബലെമില് ഒരു ബേക്കറി തുറന്നു. പോര്‍ച്ചുഗലിലെ ഏറ്റവും രുചികരമായ പസ്റ്റേല്‍ ദേ നറ്റ ഇപ്പോഴും വില്‍ക്കുന്നത് ജെറോണിമോസ് മൊണാസ്ട്രിക്കു സമീപമുള്ള ഇവരുടെ ബേക്കറിയിലാണ്.






