More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം

Authored by Web Desk | Last updated: 06 Aug 2026, 1:31 PM | 2 min read

Print

അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026-നെതിരെ (Foreign Contribution (Regulation) Amendment Bill, 2026) രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ആസ്തികൾ പിടിച്ചെടുക്കുന്നത് അനുവദിക്കുന്ന തരത്തിലുള്ള നിയമത്തിലെ പുതിയ മാറ്റങ്ങൾ "ഈ മേഖലയെ എന്നെന്നേക്കുമായി തകർക്കാൻ ഇടയാക്കും" എന്ന് തരൂർ ആശങ്ക പ്രകടിപ്പിച്ചു.

എഫ്സിആർഎ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കണമെന്ന് തരൂർ; ക്രിസ്ത്യൻ ട്രസ്റ്റുകളുടെ പ്രവർത്തനം ഉദ്ധരിച്ച് ലേഖനം
ന്യൂഡൽഹി: അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026-നെതിരെ (Foreign Contribution (Regulation) Amendment Bill, 2026) രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ആസ്തികൾ പിടിച്ചെടുക്കുന്നത് അനുവദിക്കുന്ന തരത്തിലുള്ള നിയമത്തിലെ പുതിയ മാറ്റങ്ങൾ "ഈ മേഖലയെ എന്നെന്നേക്കുമായി തകർക്കാൻ ഇടയാക്കും" എന്ന് തരൂർ ആശങ്ക പ്രകടിപ്പിച്ചു.'ദി ഇന്ത്യൻ എക്സ്പ്രസ്സ്' പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് എം‌പി തന്റെ ആശങ്കകൾ പങ്കുവയ്ക്കുന്നത്.

കേരളത്തിലെ തന്റെ അനുഭവത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട്, ക്രിസ്ത്യൻ ട്രസ്റ്റുകൾ ഒരു നൂറ്റാണ്ടിലേറെയായി ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികച്ച സേവനമാണ് ചെയ്യുന്നതെന്നും, എഫ്സിആർഎ നിയമത്തിലെ ഭേദഗതി ഈ സ്ഥാപനങ്ങളെ "അസ്ഥിരപ്പെടുത്തുമെന്നും" തരൂർ ചൂണ്ടിക്കാണിച്ചു.

"ജാതിമത ഭേദമേന്യ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് സേവനം നൽകുന്ന ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, മെഡിക്കൽ കോളേജുകൾ, വെൽഫെയർ എൻജിഒകൾ എന്നിവ ഒരു നൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ലോകനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും താങ്ങാനാവുന്ന പരിചരണം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകുന്നതിനുമായി ഈ സ്ഥാപനങ്ങൾ പ്രാദേശിക സംഭാവനകൾ, ഡൊമസ്റ്റിക് ഫീസുകൾ, വിദേശ ഗ്രാന്റുകൾ എന്നിവയെയാണ് ആശ്രയിക്കുന്നത്," തരൂർ പറഞ്ഞു. സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള പുതിയ നിയമത്തിലെ വ്യവസ്ഥ ഈ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കൾക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എഫ്സിആർഎ ലൈസൻസുമായി ബന്ധപ്പെട്ട ഒരു ചെറിയ ഭരണപരമായ തടസ്സമോ മന്ത്രാലയത്തിന്റെ പ്രതികൂല ഉത്തരവോ മൂലം 500 കിടക്കകളുള്ള ഒരു ചാരിറ്റബിൾ ആശുപത്രി പെട്ടെന്ന് സർക്കാർ സ്വത്തായി മാറുന്ന സാഹചര്യം ഇത് സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബിൽ ജാതിമത ഭേദമേന്യ ജനങ്ങൾക്ക് എതിരാണെന്ന് വിശേഷിപ്പിച്ച തരൂർ, ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പാർലമെന്റിൽ പ്രതിരോധം തീർക്കണമെന്ന് ആവശ്യപ്പെട്ടു.

ഒരു സംഘടനയുടെ എഫ്സിആർഎ (FCRA) രജിസ്‌ട്രേഷൻ റദ്ദാക്കപ്പെടുകയോ, ഉപേക്ഷിക്കപ്പെടുകയോ, പുതുക്കാത്തതിനാൽ അവസാനിക്കുകയോ ചെയ്യുമ്പോൾ വിദേശ സംഭാവനകളുടെയും അവ ഉപയോഗിച്ച് നിർമ്മിച്ച ആസ്തികളുടെയും മാനേജ്‌മെന്റ് ഏറ്റെടുക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് 2026-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ.ആസ്തികൾ ആരാധനാലയങ്ങളാണെങ്കിൽ, അവയുടെ മതപരമായ സ്വഭാവം ഉറപ്പാക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.

"എഫ്സിആർഎ നിയമത്തിലെ കർശനമായ നടപ്പാക്കലിലൂടെയും സമഗ്രമായ ഭേദഗതികളിലൂടെയും, അടിത്തട്ടിലുള്ള സംഘടനകൾക്ക് ഫണ്ട് കൈമാറുന്നത് നിരോധിക്കുക, അനുവദനീയമായ ഭരണച്ചെലവുകൾ വെട്ടിക്കുറയ്ക്കുക, എല്ലാ വിദേശ ധനസഹായങ്ങൾക്കും ഡൽഹിയിൽ ഒരൊറ്റ ബാങ്ക് ശാഖ നിർബന്ധമാക്കുക തുടങ്ങിയ സങ്കീർണ്ണമായ അനുസരണാ ബാധ്യതകൾ സർക്കാർ ഇതിനകം തന്നെ അടിച്ചേൽപ്പിച്ചിട്ടുണ്ട്," എന്ന് പറഞ്ഞ തരൂർ, ഈ നിയന്ത്രണങ്ങൾ വിദേശ ഫണ്ടിംഗിൽ 87 ശതമാനത്തിന്റെ ഇടിവിന് കാരണമായെന്നും ഇത് ആയിരക്കണക്കിന് മതേതര, കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകൾ അടച്ചുപൂട്ടാൻ ഇടയാക്കിയെന്നും കൂട്ടിച്ചേർത്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, 2019-നും 2022-നും ഇടയിൽ 13,520 സംഘടനകൾക്ക് 55,741 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചിട്ടുണ്ട്. 2026 ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം 14,449 സജീവ എഫ്സിആർഎ സർട്ടിഫിക്കറ്റുകളും, 22,498 റദ്ദാക്കപ്പെട്ടവയും, 15,212 കാലഹരണപ്പെട്ടതായി കണക്കാക്കപ്പെട്ടവയും ഉണ്ടെന്ന് എഫ്സിആർഎ പോർട്ടൽ വ്യക്തമാക്കുന്നു.

Tags

  • fcra
  • shashi tharoor

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുരുഷോത്തമന്റെ ഷെഡ് കത്തിക്കല്‍: പാര്‍ട്ടിക്ക് ബന്ധമില്ല, പക്ഷേ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരെന്ന് കുഞ്ഞികൃഷ്ണന്‍

പുരുഷോത്തമന്റെ ഷെഡ് കത്തിക്കല്‍: പാര്‍ട്ടിക്ക് ബന്ധമില്ല, പക്ഷേ ജയിലില്‍ പോയതെല്ലാം സിപിഎമ്മുകാരെന്ന് കുഞ്ഞികൃഷ്ണന്‍

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തസ്രാവത്തിൽ 49കാരൻ മരിച്ചു

കുടുംബവഴക്കിനിടെ ചില്ല് തകർത്തു; കൈ മുറിഞ്ഞ് രക്തസ്രാവത്തിൽ 49കാരൻ മരിച്ചു

എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണച്ചു ; നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ബിജെപിയ്ക്ക് നഷ്ടമായി

എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണച്ചു ; നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ബിജെപിയ്ക്ക് നഷ്ടമായി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം നേതാക്കളെയും ചോദ്യം ചെയ്യാന്‍ പോലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം നേതാക്കളെയും ചോദ്യം ചെയ്യാന്‍ പോലീസ്

Representative Image

ദുർഗന്ധം...കിനിഞ്ഞിറങ്ങുന്ന രക്തം; തമിഴ്നാട് എക്സ്പ്രസിൽ ട്രോളിബാഗിൽ മനുഷ്യ ശരീരഭാഗങ്ങൾ!

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം ; തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ്‌ജോസഫ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം ; തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന് മോന്‍സ്‌ജോസഫ്

Comments