
ജോ ഒഡഗിരി സംവിധാനം ചെയ്ത 'ദെ സെ നതിങ് സ്റ്റെയ്സ് ദ സെയിം' ഐഎഫ്എഫ്കെയിലെ ഏറ്റവും മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ബ്രസീലിയന്‍ സംവിധായകന് അലന് ഡെബര്ട്ടോണ് ചിത്രം 'പാക്കറേറ്റ്' കരസ്ഥമാക്കി. 'ജെല്ലിക്കെട്ടി'ലൂടെ ലിജോ ജോസ് പെല്ലിശ്ശേരി പ്രത്യേക ജൂറി പരാമര്‍ശം നേടി.
ഡോക്ടര്‍ ബിജുവിന്റെ 'വെയില് മരങ്ങള്‍' മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം നേടി. ഹിന്ദി ചിത്രമായ 'ആനി മാനിക്കാ'ണ് മികച്ച ഏഷ്യ-പസഫിക് വിഭാഗത്തിലെ മികച്ച ചിത്രത്തിനുളഅള നെറ്റ്പാക് പുരസ്കാരം. മധു സി നാരായണന്റെ 'കുമ്പളങ്ങി നൈറ്റ്സിന്' നെറ്റ്പാക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. സന്തോഷ് മണ്ടൂരിന്റെ 'പനി' മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രിസ്കി പുരസ്കാരം നേടി.






