
ഷില്ലോങ്ങ്: ജനാധിപത്യത്തില്‍ ഭിന്നിപ്പിക്കല്‍ അത്യാവശ്യമാണെന്നും അതിന് താത്പര്യമില്ലാത്തവര്‍ ഉത്തര കൊറിയയിലേക്ക് പോകണമെന്നും മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയി. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ വിവാദ പ്രസ്താവനയുണ്ടായിരിക്കുന്നത്.
അദ്ദേഹത്തിന്റെ ട്വിറ്റ് ഇങ്ങനെ, നിലവിലെ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഉയരുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ഒരിക്കലും കണക്കാക്കാതിരിക്കരുത്. ഒന്ന്, ഒരു കാലത്ത് രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടു. രണ്ട്, ജനാധിപത്യത്തില്‍ ഭിന്നിപ്പ് അത്യാവശ്യമാണ്. അത് താത്പര്യമില്ലെങ്കില്‍ ഉത്തര കൊറിയയിലേക്ക് പോകുക.
അദ്ദേഹത്തിന്റെ ട്വിറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിഷേധ പ്രവര്‍ത്തകര്‍ രാജ് ഭവന് മുന്നില്‍ എത്തുകയും പ്രതിഷേധം പ്രകടനം നടത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ മറികടന്ന അകത്തുകയറാന്‍ ശ്രമിച്ച പ്രതിഷേധ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.






