
പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ പുരസ്കാര ദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് തീരുമാനിച്ച സുഡാനി ടീമിന് ഐക്യദാര്‍ഢ്യവുമായി നടി റിമ കല്ലിങ്കല്‍. സമാധാനം പുലരുന്ന ഒരു രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കരുതെന്നും ഒരുമ്മിച്ച് നില്‍ക്കുകയാണ് വേണ്ടതെന്നും റിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്കരിക്കുന്നതായ സക്കറിയയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് റിമയുടെ പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി സുഡാനി ടീം രംഗത്തെത്തിയത്. ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയുടെ സംവിധായകന് സക്കറിയ മുഹമ്മദ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് സക്കറിയ മുഹമ്മദ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം 'സുഡാനി ഫ്രം നൈജീരിയ' നേടിയിരുന്നു. പുരസ്കാരദാന ചടങ്ങ് അടുത്തിരിക്കെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.






