
ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ കേസിലെ പ്രധാനപ്രതി രാംസിങ് തൂങ്ങി മരിച്ചതല്ലെന്ന വിവാദ വെളിപ്പെടുത്തലുമായി തിഹാര്‍ ജയില്‍ ലോ ഓഫീസര്‍ സുനില്‍ ഗുപ്ത. ''ബ്ലാക്ക് വാറന്റ് കണ്‍ഫഷന്‍സ് ഓഫ് എ തിഹാര്‍ ജയിലര്‍'' എന്ന പുസ്തകത്തിലാണ് അദ്ദേഹം വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. നിര്‍ഭയ മരിച്ചിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നതിനിടെയാണു ജയിലറുടെ പുസ്തകം ചര്‍ച്ചയാകുന്നത്. തീഹാര്‍ ജയിലിന്റെ മറുപുറം ചര്‍ച്ച ചെയ്യുന്നതാണ് പുസ്തകം.
2013 മാര്‍ച്ച് 11നാണ് രാം സിങ് തൂങ്ങിമരിച്ചത്. 2016 ലാണു സുനില്‍ ഗുപ്ത സര്‍വീസില്‍നിന്നു വിരമിച്ചത്. 2011 മാര്‍ച്ച് 11 ന് തീഹാറിലെ സെല്ലില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് രാംസിംഗിനെ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പോലീസ് പറഞ്ഞത്. ഇക്കാര്യത്തില്‍ സുനില്‍ ഗുപ്ത മുമ്പോട്ട് വെയ്ക്കുന്ന സംശയങ്ങള്‍ ഇവയായിരുന്നു. അഞ്ച് പേര് താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ ഒരാള്‍ എങ്ങനെ മരിക്കും. രാംസിങ്ങിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. െകെക്ക് സ്വാധീനമില്ലാത്ത രാംസിങ് 12 അടി ഉയരത്തില്‍ കുരുക്കിട്ടത് എങ്ങനെ?
2011 മാര്‍ച്ച് 11 ന് തീഹാറിലെ സെല്ലില്‍ തൂങ്ങി നില്ക്കുന്ന നിലയിലാണ് രാംസിംഗിനെ കണ്ടെത്തിയത്. അതേസമയം അഞ്ച് പേര് താമസിക്കുന്ന സെല്ലില്‍ മറ്റുവള്ളവര്‍ അറിയാതെ ഒരാള്‍ക്ക് എങ്ങനെ മരിക്കാനാകുമെന്ന് സുനില്‍ ഗുപ്ത ചോദിക്കുന്നു. രാം സിംഗ് പൈജാമയില്‍ തൂങ്ങിയ നിലയിലായിരുന്നു. തൊട്ടടുത്ത് ഒരു ബക്കറ്റും ഉണ്ടായിരുന്നു. രാംസിംഗിന്റെ ശരീരത്തില്‍ നിന്നും മദ്യ അംശം കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ മറ്റ് ജയില്‍ പോലെ തീഹാര്‍ ജയിലിലും മദ്യം നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഗുപ്ത ചൂണ്ടിക്കാട്ടുന്നു. അതുപോലെ തന്നെ 2009 ല്‍ നടന്ന ഒരു അപകടവുമായി ബന്ധപ്പെട്ട് രാംസിംഗിന്റെ ഒരു കൈയ്ക്ക് പരിക്കേറ്റിരുന്നു.
ഒരു െകെക്ക് സ്വാധീനമില്ലാത്ത രാംസിങ് 12 അടി ഉയരത്തില്‍ കുരുക്കിട്ടത് എങ്ങനെയെന്നും ഇയാള്‍ ചോദിക്കുന്നു. 23 ാം വയസ്സില്‍ രാജസ്ഥാനില്‍ നിന്നും എത്തിയ രാംസിംഗ് വിഭാര്യനാണ്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത രാംസിംഗ് ആത്മഹത്യ ചെയ്യാന്‍ ഒരു സാധ്യതയുമില്ല എന്നായിരുന്നു അന്ന പിതാവ് മാംഗേലാലും പറഞ്ഞത്. ഇതിനൊപ്പം ഗുപ്ത ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.
നിര്‍ഭയ കേസ് ജയില്‍ ഐ.ജിയായിരുന്ന വിമല്‍ മെഹ്റയെ വല്ലാതെ തളര്‍ത്തിയിരുന്നു. അവര്‍ കരയുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു. പ്രതികളെ അതീവ സുരക്ഷാ സെല്ലിലേക്ക് മാറ്റാനും സമ്മതിച്ചില്ല. ''ആരെങ്കിലും പ്രതികളെ കൊലപ്പെടുത്തിയാലോ എന്ന് ചോദിച്ചപ്പോള്‍, അവര്‍ ചെയ്യട്ടെ, അതുകൊണ്ട് നിങ്ങള്‍ക്കെന്ത് പറ്റാന്‍ എന്നായിരുന്നു മെഹ്റയുടെ മറുപടി'' - ഗുപ്ത കുറിച്ചു. എട്ട് പേരെ തൂക്കിക്കൊല്ലുന്നത് അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്. ഭാരമുള്ളവര്‍ വേഗം മരിക്കും. വധശിക്ഷയ്ക്കു വിധേയനായ രംഗ മരിക്കാന്‍ െവെകിയതും അദ്ദേഹം വിവരിക്കുന്നുണ്ട്. എങ്കിലും, വധശിക്ഷ പ്രകൃതമാണെന്നും നിര്‍ത്തലാക്കണമെന്നാണു സുനില്‍ ഗുപ്തയുടെ നിലപാട്.






