
തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ഒരാള്‍ മരിച്ചു. സ്ഥലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മര്‍ദ്ദനത്തില്‍ വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെയും ഇവര്‍ക്കൊപ്പം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച രണ്ട് നാട്ടുകാരെയും തിരുവല്ലം പോലീസ് അറസ്റ്റു ചെയ്തു.
ബാഗ് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ബാഗ് മോഷിടിച്ചിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞുവെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. ഇയാളില്‍ നിന്നും മോഷണ വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് കുറ്റക്കാരെ തിരിച്ചറിയുകയും നടപടി എടുക്കുകയും ചെയ്തിരിക്കുന്നത്. രണ്ടു ദിവസം മുന്‍പായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.





