
വിസ്കോന്‍സെന്‍ : സ്കൂളില്‍ നിന്നുളള യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍ താമസിച്ച ഹോട്ടല്‍മുറികളില്‍ ഒളിക്യാമറകള്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് അമേരിക്കയിലെ മാഡിസന്‍ ഈസ്റ്റ് ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു.
ഈ മാസമാദ്യം മൂന്നു ദിവസത്തെ യാത്രയ്ക്കിടെ മാഡിസന്‍ ഈസ്റ്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ മിനിയാപൊലിസ് ഡൗണ്ടൗണിലെ ഹയാത്ത് റീജന്‍സിയിലാണ് ഇവര്‍ താമസിച്ച മുറികളിലാണ് ഒളിക്യാമറകള്‍ കണ്ടെത്തിയതെന്ന് മിനിയാപൊലിസ് പൊലീസ് സ്ഥിരീകരിച്ചു.
സംഭവം അറിഞ്ഞ ഉടന്‍ വിദ്യാര്‍ഥികളോടൊപ്പം യാത്ര ചെയ്തിരുന്ന ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചതായി മാഡിസണ്‍ മെട്രോപൊളിറ്റന്‍ സ്കൂള്‍ ജില്ലാ വക്താവ് തിമോത്തി ലെമണ്ട്സ് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാതത്തലത്തിലാണ് ഈ നടപടി.
മിനിയാപൊലിസ് ഹയാത്ത് റീജന്‍സിയിലെ ഒന്നിലധികം മുറികളില്‍ നിന്ന് 'ഇലക്ട്രോണിക് ഉപകരണങ്ങള്‍' കണ്ടെടുത്തതായി പൊലീസ് വക്താവ് ജോണ്‍ എല്‍ഡന്‍ പറഞ്ഞു. ഹോട്ടലുമായി ബന്ധപ്പെട്ട ആരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും സമഗ്രമായ തിരച്ചില്‍ നടത്തിയെങ്കിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ താമസിച്ച മുറികളില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങളല്ലാതെ മറ്റ് ഉപകരണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഹയാത്ത് വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതിഥികളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.






