
ന്യൂഡല്‍ഹി : നിര്‍ഭയക്കേസ് പ്രതി അക്ഷയ് സിങ് ഠാക്കൂറിന്റെ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. പുതിയതായി യാതൊന്നുമില്ലെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി പുന:പരിശോധന ഹര്‍ജി തള്ളിയത്. പുന:പരിശോധന പുനര്‍വിചാരണയല്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഒരു വഴികൂടിയുണ്ടെന്ന് പറഞ്ഞ പ്രതിയുടെ അഭിഭാഷകന് എ.പി സിങ് തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു തന്നെ ഇതിനുള്ള നീക്കങ്ങള്‍ നടത്തും. കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.
നിര്‍ഭയ അതിക്രൂരമായി കൊല്ലപ്പെട്ട് ഏഴു വര്‍ഷം പിന്നിടുമ്പോഴാണ് പ്രതികള്‍ക്ക് തൂക്കുകയര്‍ എന്നതിലേയ്ക്ക് സുപ്രീംകോടതി എത്തിയിരിക്കുന്നത്. കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ ഉറപ്പായിരിക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം.
പ്രതിയുടെ വാദമുഖങ്ങള്‍ അംഗീകരിക്കരുതെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. ജിസ്റ്റിസ് ആര് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് പുന:പരിശോധനാ ഹര്‍ജി തള്ളിയത്.






