
തിരുവനന്തപുരം: മംഗലാപുരത്ത് മാധ്യമപ്രവര്‍ത്തകരെ തടയുകയും കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്ത കര്‍ണാടക പോലീസിന്റെ നടപടിയിയെ കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അപലപിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളുമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് തടയുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. ഇതിനുപുറമേ ഇവര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്ന് തെറ്റായ പ്രചരണമാണ് കര്‍ണാടക പോലീസ് നടത്തുന്നത്.
വസ്തുതകള്‍ ജനങ്ങളെ അറിയിക്കുക എന്ന തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കു മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകരുടെ കൃത്യനഇര്വ്വഹണം തടസ്സപ്പെടുത്തിയ പോലീസ് നടപടി ജനാധിപത്യ വിരുദ്ധവും പത്രസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണ്. കസ്റ്റഡിയിലുള്ളവരെ എത്രയും വേഗം വിട്ടയക്കുകയും നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കാന്‍ കര്‍ണാടക സര്‍ക്കാരും പോലീസും തയ്യാറാകണമെന്നും പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ മോചനത്തിനായി കര്‍ണാടക മുഖ്യമരന്തി വൈ.എസ് യെദിയൂരപ്പയ്ക്ക് ഇമെയില്‍ സന്ദേശവും അയച്ചു.






