
ബംഗുളൂരു : ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുടെ കായികക്ഷമതാ പരിശോധന നടത്താന്‍ ബംഗുളൂരുവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി വിസമ്മതിച്ച സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പരിക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. തിരികെ ക്രിക്കറ്റില്‍ പ്രവേശിക്കണമെങ്കില്‍ എന്‍സിഎയില്‍ കായികക്ഷമത തെളിയേക്കണ്ടതുണ്ട്. ഇതിനായി താരം കഴിഞ്ഞ ദിവസം ബംഗുളൂരുവില്‍ എത്തിയെങ്കിലും പരിശോധിക്കാന്‍ തയ്യാറല്ലെന്ന മറുപടിയാണ് എന്‍സിഎ ഡയറ്കടര്‍ രാഹുല്‍ ദ്രാവിഡും ഫിസിയോതെറാപ്പിസ്റ്റ് ആഷിഖ് കൗശിക്കും നല്‍കിയത്. ഈ സാഹചര്യത്തിലാണ് ഗാംഗുലി നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്.
ദേശീയ ടീം താരങ്ങളുടെ കാര്യത്തില്‍ ആദ്യത്തെയും അവസാനത്തെയും വാക്ക് എന്‍സിഎയുടേത് തന്നെയായിരിക്കും എന്ന് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വേണ്ടിയുള്ള സംവിധാനമാണിത്. എല്ലാവരും കായികക്ഷമത തെളിയിക്കുന്നതിന് അവിടെ പോയെ തീരു.
എന്താണ് പ്രശ്നമെന്ന് അന്വേഷിക്കും. രാജ്യാന്തര ക്രിക്കറ്റ് താരങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ആദ്യത്തെതും അവസാനത്തെയും വാക്ക് എന്സിഎയുടെതാണ്. ഞാന്‍ ബിസിസിഐയുടെ ചുമതലയേറ്റിട്ട് കുറച്ച് നാളുകളെ ആയിട്ടുള്ളൂ. ദ്രാവിഡിനോട് സംസാരിക്കും. ഏതാനും തവണ ഞങ്ങള്‍ നേരില്‍ കണ്ടിരുന്നു. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കി രമ്യമായി പരിഹരിക്കും ഗാംഗുലി പറഞ്ഞു.






