
ആലപ്പുഴ: കുട്ടനാട്ടുകാരനായ തോമസ് ചാണ്ടിയും വിവാദങ്ങളും എന്നും ഒരേ വള്ളത്തിലെ സഹയാത്രികരായിരുന്നു. ഓരോ തിരിച്ചടികള്‍ക്കും പിന്നാലെ അമ്പരിപ്പിക്കുന്ന തിരിച്ചുവരവാണു ജീവിതത്തിലുടനീളം ചാണ്ടി നടത്തിയത്. മണ്ണിനോടും വെള്ളത്തോടും പൊരുതി ജീവിതം കരുപ്പിടിപ്പിച്ച കുട്ടനാട്ടുകാരുടെ സഹജമായ അതിജീവനശേഷി, അവസാന കാലത്ത് ഒപ്പം ചേര്‍ന്ന അര്ബുദത്തോടടക്കം അദ്ദേഹം പ്രകടിപ്പിച്ചു.
ചേന്നങ്കരി എന്ന കുഗ്രാമത്തില്‍ ജനിച്ച് കുെവെത്തില്‍ വന്‍വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ തോമസ് ചാണ്ടി, കേരള നിയമസഭയിലെ ഏറ്റവും ധനികരിലൊരാളായിരുന്നു. കെ.എസ്.യുവിലൂടെയായിരുന്നു പൊതുജീവിതത്തിന്റെ തുടക്കം. പിന്നീടു പ്രവാസിയും വ്യവസായിയും രാഷ്ട്രീയക്കാരനുമായെങ്കിലും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് കാലത്തെ ബന്ധങ്ങളായിരുന്നു രാഷ്ട്രീയ അടിത്തറ.
െകെനകരി ചേന്നംകരിയില്‍ വി.സി. തോമസിന്റെയും ഏലിയാമ്മയുടെയും മകനായ തോമസ് ചാണ്ടി ജനിച്ചത് ഇന്ത്യ സ്വതന്ത്രയായി 14 ദിവസം കഴിഞ്ഞാണ്. ചെന്നെയില്‍നിന്നു ടെലികമ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ് ഡിപ്ലോമയുമായി കുെവെത്തിലേക്കു ചേക്കേറി. കുെവെറ്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ള തോമസ് ചാണ്ടി കുെവെറ്റ് യുദ്ധകാലത്ത് ഇവാക്യുലേഷന് കമ്മിറ്റിയില്‍ അംഗമായിരുന്നു. പിന്നീടു സ്കൂളും റിസോര്‍ട്ടുമൊക്കെയായി ബിസിനസില്‍ കുതിച്ചു കയറ്റം.
പ്രവാസ ജീവിതത്തിനിടെ സാക്ഷാല്‍ കെ. കരുണാകരന്റെ വിശ്വസ്തനായി. ''കുെവെത്ത് ചാണ്ടി'' എന്നറിയപ്പെട്ട തോമസ് ചാണ്ടി കക്ഷി വ്യത്യാസമില്ലാതെ കുെവെത്തിലെത്തുന്ന രാഷ്ട്രീയനേതാക്കള്‍ക്കു സഹായിയും ആതിഥേയനുമായിരുന്നു. കുെവെത്തിലെ സ്കൂളുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് പിന്നീട് മലയാളികള്‍ ഈ പേരു കേട്ടത്.
കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി കരുണാകരനും മകന് മുരളീധരനും ഡി.ഐ.സി. രൂപീകരിച്ചപ്പോള്‍ ചാണ്ടിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, കരുണാകരന് ഡി.ഐ.സി. വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയെങ്കിലും ചാണ്ടി ഒപ്പമുണ്ടായിരുന്നില്ല. 2006 ലെ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് കെ.സി. ജോസഫിനെ വീഴ്ത്തി കുട്ടനാട് എം.എല്‍.എയായി. ഡി.ഐ.സി. എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ ചാണ്ടിയും എന്‍.സി.പിയുടെ ഭാഗമായി. 2011 ല്‍ എന്‍.സി.പി. ടിക്കറ്റില്‍ വീണ്ടും ജയം. ഇത്തവണയും എതിരാളി കെ.സി. ജോസഫ് തന്നെ. 2016 ല്‍ മൂന്നാമങ്കത്തിലും തോമസ് ചാണ്ടി ജയിച്ചു കയറി. ഇത്തവണ കേരളാ കോണ്‍ഗ്രസിലെ തന്നെ ജേക്കബ് ഏബ്രഹാമായിരുന്നു എതിരാളി.
വിവാദങ്ങളും രാഷ്ട്രീയ ചേരി മാറ്റവുമൊന്നും ചാണ്ടിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കു തടസമായില്ല. രാഷ്ട്രീയത്തിനൊപ്പം ആലപ്പുഴയിലും കുട്ടനാട്ടിലും ബിസിനസ് സംരംഭങ്ങളും വളര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് വെളിപ്പെടുത്തിയ ആസ്തി 92 കോടി രൂപയുടേതാണ്. അതേസമയം, നിയമസഭയില്‍ ഏറ്റവുമധികം മെഡിക്കല്‍ റീംഇംബേഴ്സ്മെന്റ് വാങ്ങിയത് തോമസ് ചാണ്ടിയാണെന്ന വെളിപ്പെടുത്തല്‍ വിവാദമായി.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ചാണ്ടി ജല വിഭവമന്ത്രിയാകുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പേ പ്രചാരണം ഉണ്ടായി. എന്നാല്‍, പിണറായി വിജയന് മന്ത്രിസഭയില്‍ എന്‍.സി.പി. പ്രതിനിധിയായത് മുതിര്‍ന്ന നേതാവ് എ.കെ. ശശീന്ദ്രനായിരുന്നു. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്ന് 2017 ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി മന്ത്രിയായി സ്ഥാനമേറ്റു.
ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേയ്ക്ക് വഴിയൊരുക്കുന്നതിനും വാഹന പാര്‍ക്കിങ്ങിനുമായി നിലം നികത്തിയെന്നും മാര്‍ത്താണ്ഡം കായല്‍ െകെയേറി നികത്തിയെന്നുമുള്ള ആരോപണങ്ങള്‍ മന്ത്രിക്കസേര ഉലച്ചു. ആലപ്പുഴ കലക്ടറായിരുന്ന ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിയും ബിസിനസ് പങ്കാളികളും ചേര്‍ന്നുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി 2008 ലെ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷമ നിയമം ലംഘിച്ചുവെന്നു വ്യക്തമാക്കി.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഉറച്ച പിന്തുണയുണ്ടായിരുന്നിട്ടും കേവലം ഏഴര മാസം മാത്രമേ അദ്ദേഹത്തിന്റെ മന്ത്രിപദവി നിലനിന്നുള്ളൂ. അനാരോഗ്യവും വിവാദങ്ങളും രാഷ്ട്രീയ ഭാവിക്കുമേല്‍ കരിനിഴല്‍ പരത്തിയെന്ന് ഏവരും വിശ്വസിച്ചപ്പോള്‍ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റായി ചാണ്ടി തിരിച്ചുവരവ് ആഘോഷമാക്കി. ദേശീയ പ്രസിഡന്റ് ശരദ് പവാറുമായുള്ള അടുത്ത ബന്ധവും വിശ്വാസവും പാര്‍ട്ടിയിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തോമസ് ചാണ്ടിക്ക് തുണയായി. അര്‍ബുദ രോഗവുമായി മല്ലിട്ടായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി ജീവിതം. അമേരിക്കയില്‍ നിന്നടക്കമുള്ള വിദഗ്ധ ചികിത്സയും അപാരമായ മനോെധെര്യവുമാണ് ഇക്കാലമത്രയും മുന്നോട്ടു നടത്തിയത്.






