
ബാംഗുളൂരു : ചരിത്രകാരന് രാമചന്ദ്ര ഗുഹയെ അര്ബന് നക്സലെന്ന് വിശേഷിപ്പിച്ച് കര്ണാടക ബിജെപി പുതിയ വിവാദത്തില്. ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് ബിജെപി രാമചന്ദ്ര ഗുഹക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്.
ചോദ്യവും ഉത്തരങ്ങളുമായിട്ടാണ് ഗുഹയ്ക്കെതിരെയുള്ള ബിജെപിയുടെ ട്വീറ്റ്.
ചോദ്യം : ആരാണ് നീ
ഉത്തരം : ഞാന് രാമചന്ദ്ര ഗുഹ. അര്ബന് നക്സലൈറ്റ്. സാധാരണ മനുഷ്യന് പൂര്ണമായും അജ്ഞാതമായ ഇരുണ്ട ലോകത്തെ നിയന്ത്രിക്കുന്നു. നേതാക്കളുടെ നിര്ദ്ദേശപ്രകാരം അക്രമത്തെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. അവര് ഇവിടെ തുറന്ന് കാട്ടപ്പെടുന്നു. ഇതായിരുന്നു ബിജെപിയുടെ ട്വീറ്റ്. ട്വീറ്റിനൊപ്പം പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വീഡിയോയും ബിജെപി പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതിക്കെതിരെ ബാംഗളൂരുവില് വിദ്യാര്ത്ഥികള് നടത്തിയ പ്രതിഷേധത്തിന് രാമചന്ദ്ര ഗുഹ എത്തിയിരുന്നു. മാധ്യമപ്രവര്ത്തകരോട് സംസാരിച്ചുകൊണ്ടിരുന്ന രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തത് വന് പ്രതിഷേധത്തിനിടയാക്കി.
ദേശീയ പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് എതിരാണെന്ന് വ്യക്തമാക്കി കൊണ്ട് സമാധാനപരമായി പ്രതിഷേധത്തില് പങ്കെടുക്കുന്ന രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതും ഗുഹ പോലീസുകാരോട് തര്ക്കിക്കുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങള് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് കര്ണാടക ബിജെപി അദ്ദേഹത്തിനെതിരെ ആരേപണവുമായി രംഗത്തെത്തിയത്.







Comments