സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് പ്രവീണ. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, താരം പങ്കുവച്ച ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. 'നാല്പതില് ഒരു ചെറിയ വളകാപ്പ്' എന്ന അടിക്കുറിപ്പോടെയാണ് ഈ പോസ്റ്റ് താരം പങ്കുവച്ചത്.
വളകാപ്പ് എന്നാല്‍ തമിഴ് ആചാരപ്രകാരം ഗര്‍ഭിണിക്കുവേണ്ടി നടത്തുന്ന ചടങ്ങാണ്. പ്രവീണ വീണ്ടും അമ്മയാവാന്‍ പോകുവാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. പോസ്റ്റിലെ കമന്റില്‍ സംശയം പ്രകടിപ്പിച്ച ആരാധകര്‍ക്ക് വളകാപ്പ് എന്നാല്‍ ഗര്‍ഭിണിയാവുമ്പോള്‍ നടത്തുന്ന ചടങ്ങെന്ന് താരം മറുപടി കൊടുത്തതോടുകൂടി ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂടി.
താന്‍ തന്നെ പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്നിലെ രഹസ്യം പ്രവീണ വെളിപ്പെടുത്തി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഫോട്ടോയാണ്. പലരും ഊഹിച്ചതു പോലെ എന്തായാലും രണ്ടാമതും അമ്മയാവാനുളള തയാറെടുപ്പല്ല. ഗൗരിയാണ് പ്രവീണയുടെ മകള്‍.

Comments