തിരുവനന്തപുരം: കെ. കരുണാകരന് അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്കി. ഇന്ന് വൈകുന്നേരമാണ് പരിപാടി.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തോട് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ രജിസ്റ്റര്‍ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്ന് ഗവര്‍ണര്‍ പ്രസ്താവിച്ചിരുന്നു.
എന്നാല്‍ പദവിക്ക് അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് കെ. മുരളീധരന് എം.പി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം കെ. കരുണാകരന് അനുസ്മരണ ചടങ്ങിലേക്ക് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ടെന്ന് കെ. മുരളീധരന് വ്യക്തമാക്കി. വളരെ നാള് മുമ്പാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തില്‍ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുന്ന കാര്യം കണ്ടറിയണമെന്നും കെ. മുരളീധരന് പറഞ്ഞു.






