
മലയാളത്തിന്റെ പ്രിയ സംവിധായകന് പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കുറച്ച് മുന്‍പാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടന്നത്. മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളിലെത്തുക.
മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായി ഒരുങ്ങുന്ന മരക്കാര്‍ നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ഫിലിം സിറ്റി കൂടാതെ ഊട്ടി, രാമേശ്വരം എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകള്‍. മധു, പ്രണവ് മോഹന്‍ലാല്‍, അര്ജുന് സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍.
മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്റെ കഥയാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ പ്രമേയം.






