
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ 52-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. രാവിലെ മുതല്‍ നടി തൃഷയുടെ പിറന്നാള്‍ ആശംസയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വളരെ വൈകിയാണെങ്കിലും വിജയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ച് തൃഷ രംഗത്തെത്തി. വിജയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രത്തിനൊപ്പമാണ് തൃഷ വിജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. എല്ലാം അര്‍ത്ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ കുറിച്ചത്.
വിജയ്ക്കുളള തൃഷയുടെ ജന്മദിനാശംസയ്ക്ക് നടി ചാര്‍മി കൗര്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ' പ്യുവര്‍ ഗോള്‍ഡ് കപ്പിള്‍' എന്നായിരുന്നു ചാര്‍മിയുടെ കമന്റ്. ദമ്പതികള്‍ എന്നര്‍ത്ഥം വരുന്ന ' കപ്പിള്‍' എന്ന പദം ചാര്‍മി ഉപയോഗിച്ചത് പുതിയ അഭ്യൂഹങ്ങളാണ് ഉയര്‍ത്തുന്നത്.
വിജയ്‌യും തൃഷയുമായുളള ബന്ധത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാണ്. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ നടന് ഒരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താന്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്നു. ഈ നടി തൃഷയാണെന്ന കണ്ടെത്തലിലാണ് സോഷ്യല്‍ മീഡിയ. പിന്നീട് പല പൊതുവേദികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തൃഷ എത്തിയതും വലിയ വാര്‍ത്തയായിരുന്നു.






