
താരസംഘടന അമ്മ' യില്‍ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും എന്നാല്‍ ഈ പ്രതിസന്ധികള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും സംവിധായകന്‍ കമല്‍. വളരെ പാരമ്പര്യമുളള ഒരു സംഘടനയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, നടി അന്‍സിബ ഹസ്സനെ തീവ്രവാദിയെന്നും ജിഹാദിയെന്നും വിളിച്ച സംഭവം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും, അതിനെ സംഘടനയുടെ വെറുമൊരു ആഭ്യന്തര പ്രശ്‌നമായി മാത്രം കണ്ട് തളളിക്കളയാനാകില്ലെന്നും കമല്‍ വ്യക്തമാക്കി.
മലയാള സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാനിധ്യമുണ്ടെന്നും ഇതിനെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അന്‍സിബ വ്യക്തമായ കാഴ്ചപ്പാടുളള കുട്ടിയാണെന്നും അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് ഗൗരവത്തോടെ കേള്‍ക്കണമെന്നും അല്ലാതെ ആരാണ് സംഘടനയുടെ പ്രസിഡന്റോ സെക്ക്രട്ടറിയോ ആകുന്നത് എന്നതല്ല പ്രധാനമെന്നും കമല്‍ വ്യക്തമാക്കി. ' അമ്മ'യിലെ പ്രശ്‌നങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും മാറിനില്‍ക്കാതെ അടിയന്തരമായി ഇടപെടണമെന്നും ഈ ആഭ്യന്തര പ്രശ്‌നങ്ങള്‍ മലയാള സിനിമയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






