
തിരുവനന്തപുരം : സിനിമാക്കാരല്ല ആരായാലും നികുതി അടച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ല. സിനിമക്കാര്‍ പ്രതിഷേധിച്ചത് പോലെ അവര്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉണ്ടാകുന്നതും സ്വാഭാവികമാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇന്‍കം ടാക്സും, ഇഡിയും വീട്ടില്‍ കയറി ഇറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ വീട്ടല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്നലെയാണ് പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് കൊച്ചിയില്‍ സിനിമാ സാംസ്കാരിക പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പിന്നാലെ പ്രതിഷേധത്തിനെതിരെ കുമ്മനം രാജശേഖരന് അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിഷേധിവര്ക്ക് നാടിനോടുള്ള കൂറ് വെറും കാപട്യമാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.






